പുട്ടിനും അപ്പത്തിനുമെല്ലാം ഒപ്പം കഴിക്കാൻ കടല കറി അല്പം വ്യത്യസ്തമായി തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു കടല കറിയുടെ റെസിപ്പിയിതാ.
ആവശ്യമായ ചേരുവകൾ
- കടല
- കറുവപ്പട്ട
- പെരുംജീരകം
- ഏലയ്ക്ക
- ഗ്രാമ്പൂ
- സവാള
- തക്കാളി
- മല്ലിപൊടി
- മുളകുപൊടി
- മഞ്ഞൾപൊടി
- ഗരം മസാല
- തേങ്ങ
- നെയ്യ്
തയ്യാറാക്കുന്ന വിധം
തലേ ദിവസം വെള്ളത്തിലിട്ട കടലയിൽ ഉപ്പും വെള്ളവും ഒഴിച്ച് കുക്കറിലിട്ട് വേവിക്കുക. ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കറുവപ്പട്ട, പെരുംജീരകം,ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ വറുത്തെടുക്കാം. ഇതിലേക്ക് സവാളയിട്ട് വഴറ്റുക. സവാളം ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർക്കാവുന്നതാണ്. തക്കാളി നല്ലവണ്ണം ഉടഞ്ഞു വരുമ്പോൾ പൊടികളെല്ലാം ചേർക്കാം. ഇതെല്ലാം വഴറ്റിയെടുത്ത ശേഷം തേങ്ങ ചേർത്തിളക്കാം. മേൽ പറഞ്ഞ കൂട്ട് അരച്ചെടുത്ത് കടലയിൽ ചേർത്തു കൊടുക്കാവുന്നതാണ്. കുറച്ച് വെള്ളവും ചേർത്ത് തിളപ്പിച്ചെടുക്കാം. അവസാനമായി നെയ്യ് ഉപയോഗിച്ച് താളിക്കാവുന്നതാണ്.