മത്തിയുടെ മുട്ട റോസ്റ്റ് ചെയ്ത കഴിച്ചിട്ടുണ്ടോ? കിടിലൻ സ്വാദാണ്. ഒരിക്കൽ കഴിച്ചാൽ പിന്നെ വീണ്ടും വീണ്ടും ഉണ്ടാക്കും എന്നതിൽ സംശയം വേണ്ട.
ആവശ്യമായ ചേരുവകൾ
- മത്തി മുട്ട – 250 ഗ്രാം
- മുളകുപൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- കുരുമുളകുപൊടി – 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
- സവാള – 1 (ചെറുതായി അരിഞ്ഞത്)
- ഇഞ്ചി അരിഞ്ഞത് – 2 ടേബിൾസ്പൂൺ
- പച്ചമുളക് അരിഞ്ഞത് – 3 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ പരിഞ്ഞിലിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്ത പരിഞ്ഞിൽ ഒന്നു ഫ്രൈ ചെയ്തെടുക്കുക. അധികം മൊരിയേണ്ടതില്ല. പാനിൽ അൽപ്പം കൂടി വെളിച്ചെണ്ണ ഒഴിച്ച് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഗരം മസാലയും കുരുമുളകു പൊടിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് ഫ്രൈ ചെയ്തുവച്ച പരിഞ്ഞിൽ കൂടി ചേർത്തിളക്കി നന്നായി വഴറ്റുക. സ്വാദിഷ്ടമായ മീൻമുട്ട റോസ്റ്റ് തയ്യാർ.