ചോറിനൊപ്പം കഴിക്കാൻ ഒരു സിംപിൾ കറി തയ്യാറാക്കിയാലോ? ഓംലെറ്റ് വെച്ച് കിടിലൻ സ്വാദിലൊരു കറി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
ഓംലെറ്റ് തയാറാക്കുന്നതിന്
- മുട്ട – 7 എണ്ണം
- സവാള – 2 എണ്ണം ( ചെറുതായി അരിഞ്ഞത്)
- പച്ചമുളക് – 2 വലുത്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 2 ടേബിൾ സ്പൂൺ
- എണ്ണ –
കറി തയ്യാറാക്കുന്നതിന്
- സവാള ചതച്ചത് – 1/3 കപ്പ്
- തക്കാളി അരച്ചെടുത്തത് – 1/2 കപ്പ്
- ഇഞ്ചി ചതച്ചത് – 1 ടീ സ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 1 ടീ സ്പൂൺ
- മുളക് പൊടി – 1 ടീ സ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
- മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ടയിലേക്ക് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുകയാണ്. ശേഷം പാൻ ചൂടാക്കി മുട്ട പൊരിച്ചെടുക്കാം. അവസാനം കുറച്ച് എണ്ണ കൂടി മുകളിലായി ഒഴിച്ച് കൊടുക്കാവുന്നതാണ്. കറി തയാറാക്കുന്നതിനായി സവാള ചതച്ചത്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി അരച്ചത്, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവ നല്ലവണ്ണം മിക്സ് ചെയ്തെടുക്കാം. ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. തിളച്ചു വരുമ്പോൾ മുറിച്ചു വച്ച മുട്ട ഇതിലേക്കിട്ടു കൊടുക്കുക.