Food

ചിക്കനിൽ ഒരു പരീക്ഷണം നടത്തിയാലോ? സ്വാദിഷ്ടമായൊരു ചിക്കൻ റോസ്റ്റ് റെസിപ്പി

എന്നും തയ്യാറാക്കുന്ന ചിക്കനിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ചിക്കൻ തയ്യാറാക്കിയാലോ? ചെറിയ ഉള്ളിയും ചിക്കനും ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ഒരു ചിക്കൻ റോസ്റ്റ്.

ആവശ്യമായ ചേരുവകൾ

  • ചിക്കൻ: അര കിലോ
  • കശ്മീരി മുളകുപൊടി: 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • നാരങ്ങാനീര്- അര നാരങ്ങയുടെ നീര്
  • വെളിച്ചെണ്ണ- 3 ടേബിൾ സ്പൂൺ
  • കറിവേപ്പില- 4 തണ്ട്
  • ചെറിയ ഉള്ളി- 30 എണ്ണം (അരിഞ്ഞത്)
  • മുളക് ചതച്ചത്- 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ചിക്കൻ കഷ്ണങ്ങളിലേക്ക് ഉപ്പ്, മഞ്ഞൾ, മുളകുപൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക. 45 മിനിറ്റ് മാറ്റിവയ്ക്കുക. ചീനച്ചട്ടിയെടുത്ത് അടുപ്പിൽ വച്ച് വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും ചെറിയ ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. ചെറിയ ഉള്ളി ബ്രൗൺ നിറമാവുമ്പോൾ ചതച്ചുവച്ച വറ്റൽ മുളക് ചേർക്കുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി മൂടി വച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക, ആവശ്യമെങ്കിൽ അര ഗ്ലാസ് വെള്ളം കൂടി ചേർത്തിളക്കി വേവിക്കുക.