ഭരണഘടന ശില്പികളിൽപ്രമുഖനായ ഡോക്ടർ അംബേദ്കർക്കെതിരായി അമിത് ഷാ നടത്തിയിട്ടുള്ള പരാമർശങ്ങൾ കേവലമായ ഒരു വാക്കിൻറെ പിഴവോ ഏതെങ്കിലും വ്യക്തിയുടെ പോരായ്മയോ ആയിത്തേണ്ടതില്ല എന്നാണ് എൻറെ അഭിപ്രായം. സംഘപരിവാർ മുന്നോട്ടേക്ക് വെക്കുന്ന രാഷ്ട്രീയ സമീപനമാണ് ഇദ്ദേഹത്തിലൂടെ പുറത്തുവന്നിട്ടുള്ളത്.
1966 ൽ ഗോൾവാക്കരുടെ വിചാരധാര എന്ന അവരുടെ പ്രത്യശാസ്ത്രം പോലെ അംഗീകരിച്ച രേഖയിൽ അദ്ദേഹം അവതരിപ്പിച്ച കാഴ്ചപ്പാട് പരിശോധിച്ചാൽ മനസ്സിലാകും. ഇന്ത്യയിലെ ജനങ്ങളെ ജനങ്ങൾ എങ്ങനെയാണ് രൂപപ്പെട്ട വന്നത് എന്നത് സംബന്ധിച്ചുള്ള അവരുടെ അഭിപ്രായം വിരാട് തലയിൽനിന്നാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം അവിടെയാണ് ബ്രാഹ്മണനും ക്ഷത്രിയനും കൈകളിൽ നിന്നാണ് വൈശ്യർ ഊരുക്കളും ശൂദ്രർ പാദങ്ങളിൽ നിന്നും ഇങ്ങനെയാണ് കേരളീയ സമൂഹം ഇന്ത്യൻ സമൂഹം രൂപപ്പെട്ടത് എന്നാണ് ഈ 1966 ഗോൾവാൾക്കറുടെ വിചാരധാരയിലെ സാമൂഹ്യ നിർമ്മിതിയുടെ സങ്കല്പം.
അപ്പോൾ ഇവിടെ ഒരു വിഭാഗത്തിലും പെടാത്ത വിഭാഗമാണ് എന്ന് പറഞ്ഞാൽ പട്ടികജാതി പട്ടികവർഗം മറ്റു പിന്നോക്കം വിഭാഗങ്ങൾ അവരീ ജാതോ വർണ്യത്തിലും ഉൾപ്പെടുന്നില്ല. രൂപപ്പെട്ടത് എങ്ങനെയാണ് രൂപപ്പെട്ടത് എങ്ങനെയാണ് എന്നത് സംബന്ധിച്ചവർക്ക് ഒരു വ്യക്തിയുമില്ല. അങ്ങിനെയുള്ളവരെ യഥാർത്ഥത്തിൽ മനുഷ്യരായി പരിഗണിക്കുക എന്നത് പോലും ഈ പേർക്ക് ഒരുതരത്തിലും സങ്കൽപ്പിക്കാൻ പോലും സാധിക്കുന്ന ഒന്നല്ല. അതുകൊണ്ടാണ് അംബേദ്കറയും അവർ മുന്നോട്ട് വെച്ച നിലപാടുകളെയും അതിശക്തിയായി സംഘപരിവാർ പ്രത്യശാസ്ത്രം ആക്രമിക്കുന്നത്.
ഒരുതരം പരിഹാസ്യമായ നിലപാടാണ് അംബേദ്കർ ഉൾപ്പെടെയുള്ള ഈ പട്ടിക്ക് ജാതി പട്ടികവർഗ്ഗ അവർണ്ണ ജനവിഭാഗങ്ങളോട് ഇവർ സ്വീകരിക്കുന്നത് എന്ന് നമുക്കറിയാം. അംബേദ്കർ ഉൾപ്പെടെ പ്രധാനപ്പെട്ട പങ്കുവഹിച്ച രൂപപ്പെടുത്തിയ ഭരണഘടനയുടെ ഇവരുടെ മാനസികാവസ്ഥ ഞാൻ നേരത്തെ പറഞ്ഞ ഒരുതരം പുച്ഛം തന്നെയാണ്. അതുകൊണ്ടാണ് ജനാധിപത്യത്തിന് അടിത്തറയായ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ അടിസ്ഥാനപ്പെടുത്തിയുള്ള അടിസ്ഥാനപ്പെടുത്തുക എന്ന് പറഞ്ഞാൽ ചാതുർവർണ്യ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയ്ക്ക് വേണ്ടത് എന്ന് ഇവർ വാദിച്ചു കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനം അതാണ്.
അതുകൊണ്ടാണ് കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് അവർ ഞങ്ങൾക്ക് 370 സീറ്റു മുതൽ 430 സീറ്റ് വരെ ലഭിക്കും, അത് വെറുതെ ഒരു ആഗ്രഹപ്രകടനം മാത്രമായിരുന്നില്ല അതിൻറെ അടിസ്ഥാനം ഇന്ത്യൻ ഭരണഘടന സമൂഹമായിട്ട് മാറ്റാൻ മനസ്സ്മൃതിയിൽ അധിഷ്ഠിതമായ ചാതുർ വർണ്ണ വ്യവസ്ഥ ഉൾക്കൊള്ളുന്ന ഒരു ഭരണഘടന രൂപപ്പെടുത്താം അതിന് ഈ 370 മുതൽ 430 വരെ സീറ്റ് വേണമെന്നാണ് അവർ വാദിച്ചുകൊണ്ടിരുന്നത്. ചാതുർവർണ്യത്തിന്റെ ദാർശിനിക ചിന്തകളും ആയി നടക്കുന്ന ഗോൾവാൾക്കറുടെ ജന്മ ശതാപ്തി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത് കേരളത്തെ സംബന്ധിച്ചു പരിശോധിച്ചാൽ വിഡി സതീശൻ എന്ന പ്രതിപക്ഷ നേതാവായിരുന്നു എന്നത് കൂടി കൂട്ടി വായിക്കുമ്പോൾ ആണ് ഈ മൃദു ഹിന്ദുത്വ നിലപാടിന്റെ കോൺഗ്രസ് സമീപനം വ്യക്തമാവുക.
ദേശീയ അടിസ്ഥാനത്തിൽ ഇപ്പോൾ അംബേദ്കറുടെ പ്രശ്നം ഉന്നയിക്കുന്നുണ്ട് പക്ഷേ ഗോൾവാക്കറുമായി എന്ത് തരത്തിലുള്ള ആത്മബന്ധമാണ് കേരളത്തിലെ കോൺഗ്രസുകാർക്ക് ഉള്ളത് എന്നതിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉദാഹരണം ഞാൻ ചൂണ്ടിക്കാണിച്ചു എന്ന് മാത്രമേയുള്ളൂ. ഈ ഗോൾവാൾക്കർ തന്നെയാണ് വിചാരധാരയുടെ ഭാഗമായി ഇന്ത്യയിലെ ആഭ്യന്തര ശത്രുക്കൾ ആരൊക്കെയാണ് മൂന്നു വിഭാഗമാണ് ശത്രുവായി പ്രഖ്യാപിച്ചത്. അത് ഒന്ന് മുസ്ലിം രണ്ട് ക്രിസ്ത്യാനിയും മൂന്ന് കമ്മ്യൂണിസ്റ്റുകാരും, ഇവരെ രാജ്യത്ത് നിന്ന് പുറത്തു പോകണം എന്ന് പറയുന്നതും ഈ വിചാരധാര തന്നെയാണ് ഇത്തരം കാഴ്ചപ്പാടുകളുടെ ഭാഗമായി വിചാരധാരയെയും പ്രത്യയശാസ്ത്രപരമായ ഉള്ളടക്കത്തെയും പാടി പുകഴ്ത്തുന്നവരാണ് ബിജെപിക്കാർ എന്ന് മാത്രമല്ല കേരളത്തിലെ നല്ലൊരു വിഭാഗം കോൺഗ്രസുകാർ എന്നും ഈ സന്ദർഭത്തിൽ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.