മാമ്പഴം ഇരിപ്പുണ്ടോ വീട്ടിൽ എങ്കിൽ അടിപൊളി സ്മൂത്തി തയ്യാറാക്കാം. ചൂട് സമയത്ത് മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാൻ മാമ്പഴം ഉപയോഗിച്ച് ഒരു സ്മൂത്തി തയാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മാമ്പഴം അരിഞ്ഞത് – 2 കപ്പ്
- പാൽ – 1/2 കപ്പ്
- യോഗട്ട് – 1 1/2 കപ്പ്
- തേൻ – 4 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
മാമ്പഴം അരിഞ്ഞ ശേഷം ഫ്രീസറിൽ വച്ച് തണുപ്പിക്കുക. മാമ്പഴം, പാൽ, യോഗട്ട്, തേൻ എന്നിവ ഒന്നിച്ച് മിക്സിയിൽ ബ്ലെൻഡ് ചെയ്തെടുക്കാം. നല്ലവണ്ണം ബ്ലെൻഡായി വന്ന ശേഷം സർവിങ്ങ് ഗ്ലാസ്സിലേക്ക് മാറ്റാവുന്നതാണ്.