വളരെ എളുപ്പത്തിൽ രുചികരമായ ഓറഞ്ച് മോജിറ്റോ തയ്യാറാക്കിയാലോ? കിടിലൻ സ്വാദാണ് ഇതിന്.
ആവശ്യമായ ചേരുവകൾ
- ഓറഞ്ച്- 2 എണ്ണം
- പുതിനയില- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- നാരങ്ങ സ്ലൈസ് ആക്കിയത്- 2 കഷ്ണം
- ഐസ് ക്യൂബ്- ആവശ്യത്തിന്
- സ്പ്രൈറ്റ്
തയ്യാറാക്കുന്ന വിധം
ഓറഞ്ച്, പുതിനയില എന്നിവ ഒന്നു ക്രഷ് ചെയ്തെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, നാരങ്ങ സ്ലൈസ്, ഐസ് ക്യൂബ്, സ്പ്രൈറ്റ് എന്നിവ ചേർക്കുക. ഓറഞ്ച് മൊജിറ്റോ തയ്യാർ.