മരണവീടുകൾ പൊതുവേ സങ്കടക്കടൽ ആയിരിക്കും. പ്രിയപ്പെട്ടവർ വേർപിരിഞ്ഞതിന്റെ വേദനയിൽ ആയിരിക്കും അവിടെ ഒത്തുകൂടിയ എല്ലാവരും. എന്നാൽ വളരെ ആഘോഷപൂർവ്വം നടന്ന ഒരു മരണാനന്തര ചടങ്ങിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 96 വയസ്സുകാരി ആയ നാഗമ്മാളിന്റെ ആഗ്രഹമായിരുന്നത്രെ തന്റെ മരണത്തെ ആഘോഷപൂർവ്വം വീട്ടുകാർ നടത്തണം എന്നുള്ളത്.
മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണനാന്തര ചടങ്ങുകള്‍ പാട്ടും ഡാന്‍സുമൊക്കെയായി കളറാക്കണമെന്ന ആഗ്രഹം നാഗമ്മാള്‍ കുടുംബത്തെ അറിയിച്ചത്. ദിവസങ്ങൾക്കുള്ളിൽ നാഗമ്മാൾ മരിക്കുകയും ചെയ്തു.
തുടർന്ന് മരണാനന്തര ചടങ്ങുകള്‍ പാട്ടും നൃത്തവുമൊക്കെയായി ബന്ധുക്കള്‍ ആഘോഷിക്കുകയായിരുന്നു. സ്ത്രീകള്‍ നാടോടിനൃത്തമായ കുമ്മിയാണ് അവതരിപ്പിച്ചത്. കുടുംബത്തിലെ പ്രായം കുറഞ്ഞ അംഗങ്ങളും അവരുടേതായ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഗ്രാമത്തിലെ മറ്റു കുടുംബങ്ങളിൽനിന്നുള്ളവരും ചടങ്ങില്‍ പങ്കാളികളായി. കലാപരിപാടികള്‍ക്ക് ശേഷം ശോകഗാനങ്ങൾ കേള്‍പ്പിച്ചു. അങ്ങനെ പ്രിയപ്പെട്ട നാഗമ്മാളിനെ അവര്‍ സന്തോഷത്തോടെ പറഞ്ഞയച്ചു.
അമ്പലത്തിലെ പൂജാരിയായ പരമാതദേവറാണ് നാഗമ്മാളിന്റെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളും നാല് പെണ്‍മക്കളും പേരക്കുട്ടികളും അടങ്ങുന്നതാണ് നാഗമ്മാളിന്റെ കുടുംബം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു നാഗമ്മാളിന്റെ അന്ത്യം.
STORY HIGHLIGHT: family celebrate death of old woman