ബെംഗളൂരു: കണ്ടെയ്നർ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികൾ അടക്കം ആറുപേർ മരിച്ചു. ബംഗളൂരു റൂറലിലെ നീലമംഗലത്ത് സമീപം ദേശീയപാത 48 ലാണ് അപകടം ഉണ്ടായത്. അവധിക്കാലം ആഘോഷിക്കാനായി പോയവരുടെ വോൾവോ കാർ ആണ് അപകടത്തിൽപ്പെട്ടത്
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നര്‍ ലോറി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ‘കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇതിനിടെ മറ്റൊരു ട്രക്കുമായി കണ്ടെയ്‌നര്‍ ലോറി കൂട്ടിയിടിച്ചു. രണ്ടു ട്രക്കുകളും മറിഞ്ഞു. എന്നാല്‍ കണ്ടെയ്‌നര്‍ ലോറി കാറിന് മുകളിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് വിവരം.
ക്രെയിനുംമറ്റും ഉപയോഗിച്ചാണ് കണ്ടെയ്‌നര്‍ ലോറി കാറിന് മുകളില്‍നിന്ന് മാറ്റിയത്. മൃതദേഹങ്ങള്‍ നീലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
STORY HIGHLIGHT: container falls on car six death