New team to investigate Kodakara money laundering case... Investigation will begin as soon as permission is received from the court
പാലക്കാട്: വീട്ടിൽ കയറി വാഹനങ്ങളെല്ലാം അടിച്ചുതകർത്ത് സംഘം. കോട്ടായി സ്വദേശി മൻസൂറിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. മൺസൂറിന്റെ വീട്ടിലെ കാർ, ബൈക്ക്, ട്രാവലർ, ടിപ്പർ ലോറി എന്നിവയാണ് സംഘം അടിച്ചു തകർത്തത്.
ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയുള്ള ഡ്രസ്സ് കോഡിൽ തുടങ്ങിയ തർക്കമാണ് ഇത്തരത്തിലുള്ള ആക്രമണത്തിലേക്ക് എത്തിച്ചത്. സുഹൃത്തുക്കൾ ഒരുമിച്ച് തീരുമാനിച്ച് വാങ്ങിയ ഡ്രസ്സിന് മൻസൂറിന്റെ സഹോദരൻ മാത്രം പണം നൽകിയിരുന്നില്ല. ഇതിൽ പ്രകോപിതനായ സുഹൃത്തുക്കളിൽ ഒരാൾ രാത്രിയിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി. തുടർന്ന് തല്ലുകയും ചെയ്തു. എന്നാൽ പിന്നീട് പ്രശ്നങ്ങൾ ഒത്തുതീർപ്പായെങ്കിലും ഇയാൾ വീണ്ടും വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കി. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ പ്രതികാരത്തിനാണ് വലിയൊരു സംഘമായി എത്തി വീട്ടിലെ വാഹനങ്ങൾ എല്ലാം ഇവർ അടിച്ചു തകർത്തത് എന്നാണ് സഹോദരൻ പറയുന്നത്.
ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അക്രമിസംഘം വാഹനങ്ങൾ അടിച്ചുതകർത്തത്. മൻസൂർ പുതിയതായി വാങ്ങിയ കാർ, വീട്ടിലുണ്ടായിരുന്ന ബൈക്ക്, ട്രാവലർ, ടിപ്പർ ലോറി തുടങ്ങിയവയെല്ലാം അക്രമിസംഘം തകർത്തു. ഡോറിന്റെ ലോക്കുകളും ജനാലകളും തകർക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭീതിയിലാണ് മൻസൂറിൻ്റെ കുടുംബം.