Movie News

സർപ്രൈസ് ഹിറ്റ് അടിച്ച സുരാജ് ചിത്രം ‘മുറ’ ഒടിടിയിൽ; എവിടെ കാണാം ?

വലിയ പ്രതീക്ഷകൾ നൽകാതെ തിയേറ്ററുകളിൽ എത്തി എല്ലാവരെയും ഞെട്ടിച്ച് തിയേറ്ററുകളിൽ ഹിറ്റ് അടിച്ച ചിത്രമാണ് ‘മുറ’. ഹിറ്റ് ചിത്രമായ ‘കപ്പേള’യ്ക്ക് ശേഷം മുഹമ്മദ് മുസ്‌തഫ ഒരുക്കിയ ചിത്രമാണ് ‘മുറ’. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറെ നേടിയ ചിത്രമാണിത്. ആക്ഷൻ ഡ്രാമയായി ഒരുങ്ങിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും യുവ താരം ഹൃദു ഹറൂണും ഒപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയിച്ചിരുന്നു. നവംബർ 8ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിനെ പ്രശംസിച്ച് സിനിമാ താരങ്ങളടക്കം രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ ചിത്രം ഒടിടിയിൽ ഇറങ്ങിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം കാണാൻ കഴിയുക. മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രേഷകര്‍ക്ക് മുറ ആസ്വദിക്കാനാവുക.

തിരുവനന്തപുരം നഗരത്തിലെ ഒരു ഗുണ്ടാ സംഘവും, അതിനെ ആരാധനയോടെ കണ്ട് ആ സംഘത്തില്‍ ചേരുന്ന നാല് യുവാക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. വയലന്‍സ് മാത്രമല്ല, ഇമോഷണല്‍ ആയും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവുന്ന ചിത്രമാണിത്. ചിത്രം ഒടിടിയില്‍ എത്തി ചെയ്‌ത് മണിക്കൂറുക്കുള്ളില്‍ തന്നെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന അനി എന്ന കഥാപാത്രത്തിൽ തിളങ്ങുമ്പോൾ മാല പാർവതി ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ഗംഭീര പ്രകടനവുമായി ‘മുറ’യിൽ എത്തുന്നത്. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്‌ണ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും’ തഗ്സ്, മുംബൈക്കാർ തുടങ്ങിയ ഹിന്ദി തമിഴ് ഭാഷകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂൺ മുറയിൽ ഗംഭീര അഭിനയ പ്രകടനമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഫാസിൽ നാസർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റി ജോബിയാണ്. കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്‍മത്ത്, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ എന്നിവരാണ്.