Kerala

‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും കൈകൊണ്ട് തൊട്ടിട്ടില്ല’; സുരേഷ് ​ഗോപി | suresh gopi

ആർക്കുവേണമെങ്കിലും പരിശോധിക്കാം എന്നും താൻ ഈ തൊഴിലിന് വന്ന ആളല്ലെന്നും സുരേഷ് ഗോപി

ആലപ്പുഴ: എംപി എന്ന നിലയിൽ കിട്ടിയ വരുമാനവും പെൻഷനും ഇതുവരെ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി എം പി. രാജ്യസഭാ എംപി ആയിരുന്നപ്പോഴും തൃശൂർ എംപി ആയിരുന്നപ്പോഴും പാർലമെന്റിൽ നിന്നും കിട്ടിയ വരുമാനവും പെൻഷനും കൈകൊണ്ട് തൊട്ടിട്ടില്ല. ഈ കാര്യം ആർക്കുവേണമെങ്കിലും പരിശോധിക്കാം എന്നും താൻ ഈ തൊഴിലിന് വന്ന ആളല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴയിലെ ബിജെപി ജില്ല ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് ഇക്കാര്യം സുരേഷ് ഗോപി പറഞ്ഞത്.

താൻ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവർക്ക് രാഷ്ട്രീയ പിൻബലം നൽകാനാണ് രാഷ്ട്രീയത്തിൽ വന്നതെന്നും തൃശൂർ എം പി വിവരിച്ചു. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താൻ. ഗുജറാത്തിൽ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാൽ എന്‍റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്‍റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരു പുസ്തകം എഴുതിയാൽ തീരാവുന്നതേ ഉള്ളൂ പല മഹാന്മാരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

STORY HIGHLIGHT: suresh gopi about mp salary and pension