Celebrities

‘ക്രിസ്മസ് ആഘോഷങ്ങൾക്ക് ഞാൻ റെഡി’ ; വെറൈറ്റി ലുക്കിൽ നവ്യ നായർ

ഫെസ്റ്റിവൽ സീസണുകളിൽ പുത്തൻ ലുക്കിൽ എത്തി ആരാധകരെ ഞെട്ടിക്കുന്നത് സിനിമാ താരങ്ങളുടെ ഒരു ഹോബിയാണ്. വ്യത്യസ്തതയും ആകർഷകവുമായ വസ്ത്രങ്ങൾ അണിഞ്ഞായിരിക്കും താരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. അത്തരത്തിൽ വെറൈറ്റി ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം നവ്യ നായർ. ചുവന്ന കോട് സെറ്റ് വസ്ത്രത്തിലാണ് താരം എത്തിയിരിക്കുന്നത്. ഷർട്ടിന്റെ കോളറുകളിൽ പൂക്കൾ എംബ്രോയ്ഡറി ചെയ്ത് പിടിപ്പിച്ചിട്ടുണ്ട്. ചുറ്റും ക്രിസ്മസ് അന്തരീക്ഷം സൃഷ്ടിക്കാൻ സാന്റയുടെ റെയിൻ ഡിയറുകളും ക്രിസ്മസ് സമ്മാനപ്പൊതിയും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന രീതിയിലുള്ള ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കിയിട്ടുണ്ട്. താരത്തിന്റെ വെറൈറ്റി ലുക്ക് ഇഷ്ടപ്പെട്ടവർ നിരവധിയാണ്. പുതിയ സ്റ്റൈൽ അടിപൊളിയാണെന്ന് പറയുന്നവരും നവ്യക്ക് ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ അറിയിക്കുന്നവരുമാണ് കമന്റ് സെക്ഷനിൽ കൂടുതലും.

സിനിമയില്‍ നിന്നും ഏറെക്കാലം മാറി നിന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടി നവ്യ നായര്‍ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലും യൂട്യൂബ് ചാനലിലുമൊക്കെ നവ്യ സജീവ സാന്നിധ്യമായത്. തുടർന്നാണ് പുതിയ സംരംഭത്തിന് കൂടി താരം തുടക്കം കുറിച്ചത്. നവ്യയുടെ തന്നെ എര്‍ത്ത് ബൈ നവ്യ എന്ന് പേരിട്ടിരിക്കുന്ന ബിസിനസ് സംരംഭത്തിലൂടെ ഒരുക്കിയ വസ്ത്രമാണ് താരം ഇപ്പോൾ ധരിച്ചിരിക്കുന്ന ക്രിസ്മസ് വസ്ത്രവും.

മഞ്ഞവസ്ത്രത്തിൽ കോട്സെറ്റ് ധരിച്ച ചിത്രം പങ്കുവെച്ചായിരുന്നു പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം. കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കണമെന്നും ഞങ്ങളുടെ ഏറ്റവും പുതിയ ശേഖരം വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്നും നടി അന്ന് സൂചിപ്പിച്ചിരുന്നു. ഇപ്പോൾ ക്രിസ്മസ് വസ്ത്രത്തിലൂടെ ആ അപ്ഡേറ്റും ആരാധകർക്ക് ലഭിച്ചിരിക്കുകയാണ്.

കാവ്യ മാധവന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ആര്യ ബഡായ് തുടങ്ങി മലയാളത്തിലെ പ്രമുഖരായ പല നടിമാരും സമാനമായ രീതിയില്‍ ബിസിനസുകള്‍ നടത്തുന്നുണ്ട്. അവര്‍ക്കിടയിലേക്കാണ് ഇപ്പോൾ നവ്യയുടെ സംരംഭം കൂടി എത്തിയിരിക്കുന്നത്.

നടി എന്നതിലുപരി നര്‍ത്തകി കൂടിയായ നവ്യ വിവാഹത്തോട് കൂടിയാണ് എല്ലാം ഉപേക്ഷിക്കുന്നത്. മുംബൈയില്‍ താമസിമാക്കിയ നടി മകന് ജന്മം കൊടുത്തതോടെ പൂര്‍ണമായും അഭിനയത്തില്‍ നിന്നും വിട്ട് നിന്നു. നാലഞ്ച് വര്‍ഷമായി കേരളത്തിലേക്ക് തിരിച്ച് വന്ന നവ്യ ഇപ്പോള്‍ പുതിയ മേഖലകളില്‍ ചുവടുറപ്പിക്കുകയായിരുന്നു.