Food

റസ്റ്ററന്റ് സ്റ്റൈൽ ഗാർലിക് ചിക്കൻ ഇനി നമ്മുടെ അടുക്കളയിലും ! റെസിപ്പി ഇതാ

ആവശ്യമായ ചേരുവകൾ

ചിക്കൻ -3/4 കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/2 ടേബിൾ സ്പൂൺ
നാരങ്ങ -1
ഉപ്പ്
കോൺഫ്ളവർ -3 ടേബിൾ സ്പൂൺ
മൈദ -3 ടേബിൾ സ്പൂൺ
ഓയിൽ – 4-5 ടേബിൾ സ്പൂൺ
കോൺഫ്ളവർ -2 ടേബിൾ സ്പൂൺ
വെള്ളം -1 കപ്പ്
ഓയിൽ -2 ടേബിൾ സ്പൂൺ
വെളുത്തുള്ളി -2 ടേബിൾ സ്പൂൺ
സ്പ്രിങ് ഒണിയൻ വെള്ള -3 ടേബിൾ സ്പൂൺ
സ്പ്രിങ് ഒണിയൻ പച്ച -2 ടേബിൾ സ്പൂൺ
മുളക്പൊടി -1/2 ടേബിൾ സ്പൂൺ
ടൊമാറ്റോ സോസ് -3 ടേബിൾ സ്പൂൺ
സോയ സോസ് -1&1/2 ടേബിൾ സ്പൂൺ
വിനാഗിരി -1&1/2 ടേബിൾ സ്പൂൺ
കാപ്സിക്കം -2
കാരറ്റ് -1

തയ്യാറാക്കുന്ന രീതി

കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ചെറുനാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം. ഏതു ഒരു അരമണിക്കൂർ ഫൈഡ്ജിൽ റസ്റ്റ് ചെയ്യാൻ വെക്കാം. ശേഷം ഇതിലേക്ക് 3 ടേബിൾസ്പൂൺ കോൺഫ്ളവർ, 3ടേബിൾസ്പൂൺ മൈദ, ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. അതിനുശേഷം ഇതൊന്ന് ഫ്രൈ ചെയ്തെടുക്കാം. ശേഷം ഒരു ബൗൾ എടുത്തതിനുശേഷം അതിലേക്ക് 2 ടേബിൾസ്പൂൺ കോൺഫ്ളവർ, ഒരു കപ്പ് വെള്ളത്തിൽ നന്നായി ഒന്ന് മിക്സ് ചെയ്തുവെക്കാം, അടുത്തതായി ഗാർലിക് ചിക്കൻ ഉണ്ടാക്കുന്നതിനായി ഒരു പാൻ അടുപ്പത്തേക്ക് വെച്ചതിനുശേഷം, 1ടേബിൾസ്പൂൺ ഓയലും എള്ളെണ്ണയും, ചേർത്തതിനുശേഷം ചൂടായ വരുമ്പോൾ അറിഞ്ഞുവെച്ചിരിക്കുന്ന വെളുത്തുള്ളി, സ്പ്രിങ് ഒണിയൻ എന്നിവ ഒന്ന് വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് മുളക്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു വഴറ്റിയതിനുശേഷം ടൊമാറ്റോ കെച്ചപ്പും സോയാസോസും വിനാഗിരിയും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം നേരത്തെ തയാറാക്കിവെച്ചിരിക്കുന്ന കോൺഫ്ളവർ ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കണം. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന ക്യാപ്സിക്കവും ക്യാരറ്റ് കൂടി ചേർത്തതിനുശേഷം നേരത്തെ വറത്തുവെച്ചിരിക്കുന്ന ചിക്കൻ കൂടി ചെത്തിനുശേഷം അടച്ചുവെച്ചു മൂന്ന് മിനിറ്റ് വേവിച്ചെടുക്കാം