India

പ്രണയം നടിച്ച് പീഡനം; കാമുകിയെ ഭീഷണിപ്പെടുത്തിയ കാമുകൻ പോലീസ് പിടിയിൽ | accused-arrested

പ്രതിയായ 25 കാരൻ കുൽദീപിനെയാണ് പൊലീസ് 1500 കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടിയത്

ദില്ലി : പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ പിന്തുടർന്ന് പിടികൂടി പൊലീസ്. ദില്ലിയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ 25 കാരൻ കുൽദീപിനെയാണ് പൊലീസ് 1500 കിലോമീറ്ററോളം പിന്തുടർന്ന് പിടികൂടിയത്. എൻആർ-ഐ ക്രൈംബ്രാഞ്ച് സംഘം ഗുജറാത്തിലെ സൂറത്തിൽ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദില്ലി ബഗ്‌വാൻ പുരയിൽ ജോലി ചെയ്യുന്നതിനിടെയാണ് കുൽദീപ് പരാതിക്കാരിയായ യുവതിയുമായി അടുപ്പത്തിലാകുന്നത്. കുൽദീപ് സഹപ്രവർത്തകയായ പെൺകുട്ടിയുമായി സൗഹൃദത്തിലായി. പിന്നീട് പ്രണയം നടിച്ച് യുവതിയെ പലതവണ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. ലഹരി വസ്തുക്കൾ നൽകി മയക്കി പ്രതി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ ശാരീരികബന്ധത്തിന് നിർബന്ധിച്ചു. ഇതോടെയാണ് യുവതി താൻ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത്.

ഇതോടെ യുവതി ബാദ്‌ലി പൊലീസിൽ പരാതി നൽകി. തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ കുൽദീപ് ദില്ലിയിൽ നിന്നും മുങ്ങി. അന്നുമുതൽ പൊലീസ് പ്രതിക്കായി അന്വഷണം നടത്തി വരികയായിരുന്നു. ഡിസംബർ പതിനാറാം തീയതിയാണ് അന്വേഷണ സംഘത്തിന് പ്രതി ഗുജറാത്തിലെ സൂറത്തിൽ ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചത്. ഇതോടെ അന്വേഷണ സംഘം സൂറത്തിലെത്തി. ഗുജറാത്ത് പൊലീസിന്‍റെ സഹായത്തോടെ ജയ് അംബേ നഗറിൽ താമസിച്ചിരുന്ന വീട്ടിൽ നിന്നും കുൽദീപിനെ പിടികൂടുകയായിരുന്നു.

ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലക്കാരനാണ് പ്രതിയായ കുൽദീപെന്ന് ദില്ലി പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ഇയാൾ കഴിഞ്ഞ 6 വർഷമായി ദില്ലിയിലെ ബവാനയിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ ഒരു ഫാക്ടറിയിൽ വെൽഡറായി ജോലി ചെയ്തുവരുമ്പാഴാണ് യുവതിയുമായി അടുപ്പത്തിലായത്. കുൽദീപിന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

content highlight : delhi-rape-case-25-year-old-accused-arrested