ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം ചെയ്ത ‘മാർക്കോ’യിലെ പുതിയ ഗാനം ട്രെൻഡിങ്ങിൽ ഇടം നേടി മുന്നേറുകയാണ്.
വിനായക് ശശികുമാർ വരികൾ കുറിച്ച ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് ജിതിൻ രാജ് ആണ്. ജിതിൻ രാജ് ഗാനം ആലപിച്ചു. ചുരുങ്ങിയ സമയത്തിനകം മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്.
ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ചിത്രം നിർമിച്ച ചിത്രത്തിൽ ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നു.
സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്‌ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.
STORY HIGHLIGHT: the family man song from the movie marco