രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തെ പല തരത്തില്‍ നിര്‍വചിക്കാന്‍ സാധിക്കുന്ന കാലഘട്ടമാണിത്. സിറ്റുവേഷന്‍ഷിപ്പ്, ഗോസ്റ്റിങ്, ടെക്‌സ്റ്റേഷന്‍ഷിപ്പ് തുടങ്ങിയ ബന്ധങ്ങള്‍ ഈ വര്‍ഷം കൂടുതലായും നമ്മള്‍ കേട്ടു. എന്നാല്‍ ഇവയൊന്നുമല്ലാത്ത പുതിയ ബന്ധമാണ് അടുത്ത വര്‍ഷം തരംഗമാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘നാനോഷിപ്പ്’ ആണ് ഇനി മുതല്‍ ട്രെന്‍ഡാകാന്‍ പോകുന്നതെന്നാണ് സൂചന. ടിന്‍ഡര്‍ എന്ന ഡേറ്റിങ് ആപ്പാണ് നാനോഷിപ്പെന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത്. ഒരു തരത്തിലുമുള്ള പ്രതീക്ഷകളുമില്ലാത്ത ഹ്രസ്വകാലത്തേക്കുള്ള ബന്ധമാണ് നാനോഷിപ്പ്. ഉദാഹരണമായി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴോ പൊതു ഗതാഗതത്തില്‍ സഞ്ചരിക്കുമ്പോഴോ ഒരാളെ കണ്ടാല്‍ നമുക്ക് ഒരു സ്പാര്‍ക്ക് തോന്നുന്നു.
എന്നാല്‍ അത് കുറച്ച് നേരത്തേക്ക് മാത്രം നില്‍ക്കുകയും അയാളെക്കുറിച്ചുള്ള മതിപ്പ് അവശേഷിപ്പിക്കുകയും ചെയ്യുന്നതിനെയാണ് നാനോഷിപ്പ് എന്ന് പറയുന്നത്. ഇതു ഒരുപക്ഷേ ഒരു പുഞ്ചിരിയില്‍ നിന്ന് തുടങ്ങി ചാറ്റ് വരെയെത്താം.മനോഹരമായ ചെറിയ ഇടപെടല്‍ എന്ന് വേണമെങ്കില്‍ നാനോഷിപ്പുകളെ വിളിക്കാവുന്നതാണ്. ഒരു അര്‍ത്ഥത്തില്‍ ക്രഷ് എന്നൊക്കെ പറയുന്നതിന്റെ മറ്റൊരു വാക്കാണ് നാനോഷിപ്പ്. പ്രതിബദ്ധങ്ങളുള്ള പരമ്പരാഗതമായ ഡേറ്റിങ്ങില്‍ നിന്നും റിലേഷന്‍ഷിപ്പില്‍ നിന്നും വളരെ വ്യത്യാസപ്പെട്ടിരിക്കുന്ന ഒന്നാണ് നാനോഷിപ്പ്. ഒരു ഗുഡ്‌മോര്‍ണിങ് എന്ന സന്ദേശം സ്‌നേഹവും സന്തോഷവും തരുന്നുണ്ടെങ്കില്‍ പോലും നാനോഷിപ്പില്‍ ഉള്‍പ്പെടാം. നാനോഷിപ്പുകള്‍ പ്രതീക്ഷകളുടെ ഭാരം കുറയ്ക്കുകയും സിംഗിള്‍സിന് ഒരു ബന്ധം സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഡേറ്റിങ്ങിലെ പുതിയ ട്രെന്‍ഡുകളെ സൂചിപ്പിക്കുന്ന ഇയര്‍ ഇന്‍ സ്വൈപ്പ് എന്ന തലക്കെട്ടിലുള്ള വര്‍ഷാവസാനമുള്ള റിപ്പോര്‍ട്ടിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ലണ്ടന്‍, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ 18നും 34നുമിടയിലുള്ള 8000 സിംഗിള്‍സുമായി ടിന്‍ഡര്‍ ഒരു സര്‍വേ നടത്തിയിരുന്നു. ചെറിയ സംഭാഷണങ്ങളോ ഒരു തവണ മാത്രമുള്ള കണ്ടുമുട്ടലോ അഗാധമായ ബന്ധങ്ങളും വലിയ സന്തോഷവും നല്‍കുന്നതായി നിരവധി സിംഗിള്‍സ് വ്യക്തമാക്കിയതായി സര്‍വേയില്‍ സൂചിപ്പിക്കുന്നു. അടുത്ത വര്‍ഷം ഡേറ്റിങ്ങില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്നത്നാ നോഷിപ്പായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ടിന്‍ഡറിന്റെ സര്‍വേയില്‍ ലൗഡ് ലുക്കിങും, കിസ് മെറ്റും ട്രെന്‍ഡാകുമെന്ന് സൂചിപ്പിക്കുന്നുണ്ട്. സിംഗിള്‍സ് തങ്ങളുടെ ആഗ്രഹങ്ങളും മുന്‍ഗണനകളും തുറന്നു പറയുന്നതാണ് ലൗഡ് ലുക്കിങ്, ഓണ്‍ലൈനിലൂടെ ബന്ധം ആരംഭിച്ച് ശക്തമായ ബന്ധമാകുന്നതാണ് കിസ് മെറ്റ്.
STORY HIGHLIGHTS: What is Nanoship new dating trend