India

ജോലി ചെയ്തുകൊണ്ടിരിക്കെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ;മധ്യപ്രദേശിൽ യുവതിക്ക് ദാരുണാന്ത്യം | woman-death

ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷാള്‍  കുടുങ്ങി 30 കാരി മരിച്ചു

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ഭക്ഷണശാലയില്‍ ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷാള്‍  കുടുങ്ങി 30 കാരി മരിച്ചു. രജനി ഖത്രി എന്ന സ്ത്രീയാണ് മരിച്ചത്. ഇന്ന് രാവിലെ ഭക്ഷണശാലയിലെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് യന്ത്രത്തില്‍ ഷാള്‍ കുരുങ്ങുന്നത്. തുടര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും. ഇവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മധ്യപ്രദേശ് സര്‍ക്കാർ അറിയിച്ചിട്ടുണ്ട്.

content highlight : woman-get-stuck-in-machine-at-mahakaleshwar-temple