India

ഭരണഘടന സാക്ഷിയാക്കി ജീവിതത്തിന് തുടക്കമിട്ട് ദമ്പതികൾ; വൈറലായി വിവാഹം | couple-gets-married

ഇന്ത്യന്‍ ഭരണഘടന തൊട്ട് വരനും വധുവും പ്രതിജ്ഞയെടുത്തു

സമൂഹ മാധ്യമങ്ങളുടെ കാലത്ത് വിവാഹങ്ങള്‍ മിക്കതും ഇന്ന് വൈറലാണ്. ചിലത് ചെലവഴിച്ച പണത്തെ അടിസ്ഥാനമാക്കി, മറ്റ് ചിലത് ആഢംബരത്തിന്‍റെ ഗരിമയില്‍, ഇനിയുള്ളത് വ്യത്യസ്തമായ പരിപാടികള്‍ കൊണ്ടാണെങ്കില്‍ മറ്റ് ചിലത് വിവാഹ വേദിയിലെ നിസാര കാര്യത്തിനുണ്ടായ അടിയുടെ പേരില്‍…. ഇങ്ങനെ ഓരോരോ കാരണങ്ങള്‍ കൊണ്ടും സമൂഹ മാധ്യമങ്ങളില്‍ വിവാഹങ്ങള്‍ വൈറലാകുന്നു. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, മതപരമോ സമുദായപരമോ ഉള്ള ഒരു ആചാരങ്ങളുമില്ലാതെ ഇന്ത്യന്‍ ഭരണഘടനയില്‍ തൊട്ട് പ്രതിജ്ഞയെടുത്ത് വധൂവരന്മാര്‍ വിവാഹിതരായപ്പോള്‍ അതും വൈറലായി.

ഛത്തീസ്ഗഢിലെ കാപു ഗ്രാമത്തിൽ നിന്നുള്ള പ്രതിമ ലാഹ്രെയുടെയും ഇമാൻ ലാഹ്രെയുടെയും വിവാഹമായിരുന്നു ഇങ്ങനെ വൈറലായത്. സിന്ദൂരം ചാര്‍ത്തൽ, മംഗളസൂത്ര ചടങ്ങുകള്‍, വിവാഹത്തോട് അനുബന്ധിച്ചുള്ള ബാന്‍റ് മേളങ്ങളോ ഒന്നുമില്ലായിരുന്നു. എന്തിന്, അഗ്നിക്ക് ഏഴ് തവണ വലംവെയ്ക്കല്‍ ചടങ്ങ് പോലും ഉണ്ടായിരുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതായത്, പരമ്പരാഗതമായ ഒരു വിവാഹ ചടങ്ങ് പോലും പ്രതിമയുടെയും ഇമാന്‍റെയും വിവാഹത്തിന് ഉണ്ടായിരുന്നില്ലെന്ന് തന്നെ. പകരം ഇന്ത്യന്‍ ഭരണഘടനയുടെ പിതാവായ ഡോ.ബി.ആർ.അംബേദ്കറിന്‍റെ ചിത്രത്തെ സാക്ഷിയാക്കി, ഇന്ത്യന്‍ ഭരണഘടന തൊട്ട് വരനും വധുവും പ്രതിജ്ഞയെടുത്തു. ഓരോ മാലകള്‍ ഇരുവരും പരസ്പരം അണിയിച്ച ശേഷം ഡോ.ബി.ആര്‍. അംബേദ്കറിന്‍റെ ചിത്രത്തിന് ചുറ്റും അവരിരുവരും വലംവെച്ചു.

content highlight : chhattisgarh-couple-gets-married-after-taking-a-oath-on-indian-constitution