ചേരുവകൾ
കല്ലുമ്മകായ. -250gm
സവാള -3
തക്കാളി -2
പച്ചമുളക് -2
ഇഞ്ചി -വെള്ളുതുള്ളി അരിഞത്-1.5 റ്റീസ്പൂൺ
കറിവേപ്പില -1 തണ്ട്
തേങ്ങാ കൊത്ത് -3 റ്റീസ്പൂൺ
മഞൾപൊടി-1/4 റ്റീസ്പൂൺ
മുളക്പൊടി-1/4റ്റീസ്പൂൺ
കുരുമുളക്പൊടി- 2 റ്റീസ്പൂൺ
മല്ലിപൊടി – 1/2 റ്റീസ്പൂൺ
ഗരം മസാല -1/4 റ്റീസ്പൂൺ
ഉപ്പ്,കടുക്,എണ്ണ -പാകത്തിനു
നാരങ്ങാ നീരു -1 /4 റ്റീസ്പൂൺ
തയ്യാറാക്കുന്ന വിധം
കല്ലുമ്മകായ വൃത്തിയാക്കി ലെശം മഞൾപൊടി,ഉപ്പ് ഇവ ചേർത്ത് വേവിച്ച് വക്കുക.
പാനിൽ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് സവാള ,പച്ചമുളക് ഇവ ചെറുതായി അരിഞത് ചേർത്ത് വഴറ്റുക.
വഴന്റ് വരുമ്പോൾ ഇഞ്ചി വെള്ളുതുള്ളി ഇവ അരിഞത് ചേർത്ത് നന്നായി വഴറ്റി ,ഗോൾഡൻ നിറം ആയി വരുമ്പോൾ ചെറുതായി അരിഞ തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വഴന്റ് ഉടഞ്ഞ് വരുമ്പോൾ ,കല്ലുമ്മകായ വേവിച്ചത്,ചേർത്ത് ഇളക്കുക. ശെഷം,മഞൾപൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക്പൊടി, തേങ്ങാ കൊത് ,പാകത്തിനു ഉപ്പ് ,ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റി പച്ചമണം മാറി വരുമ്പോൾ ഗരം മസാല ,നാരങ്ങാ നീരു കൂടി ചേർത്ത് ഇളക്കി കുറച്ച് വെള്ളവും ചേർത്ത് അടച്ച് വച്ച് ഗ്രേവി ഒന്ന് കുറുകി എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. 5-6 കറിവേപ്പില കൂടെ മേലെ വിതറാം.