Recipe

ഓറഞ്ചിൻ്റെ തൊലി ഇനി കളയേണ്ട, കിടിലൻ കറി തയ്യാറാക്കാം: Orange Peel Curry Recipe

ഒട്ടും കയ്പില്ലാതെ കഴിക്കാം ഈ സിംപിൾ കറി. അടുക്കളയിൽ ബാക്കി വരുന്ന പല വസ്തുക്കളും ഇങ്ങനെ മറ്റ് ഭക്ഷണങ്ങളാക്കി മാറ്റാവുന്ന നുറുങ്ങു വിദ്യകൾ അറിഞ്ഞിരുന്നോളൂ. ഓറഞ്ച് തൊലി കൊണ്ടുള്ള കറി തയാറാക്കാം.

ചേരുവകൾ

  • ഓറഞ്ച് തൊലി
  • വെളിച്ചെണ്ണ
  • പച്ചമുളക്
  • കറിവേപ്പില
  • ഉപ്പ്
  • സാമ്പാർ മസാല
  • വാളൻപുളി

തയ്യാറാക്കുന്ന വിധം

  • ഓറഞ്ചിൻ്റെ തൊലി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേയ്ക്ക് പച്ചമുളക്, കറിവേപ്പില, ഓറഞ്ച് കഷ്ണങ്ങൾ എന്നിവ ചേർത്തു വറുക്കാം.
  • ശേഷം അൽപം സാമ്പാർ മാസാലയും വാളൻപുളി കുതിർത്ത വെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം.
  • ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ശർക്കര പൊടിച്ചതും ചേർക്കാൻ മറക്കേണ്ട.
  • കറി തിളച്ചു വരുമ്പോൾ അടുപ്പണയ്ക്കാം. ചോറിനൊപ്പം ഈ കറി കഴിച്ചു നോക്കൂ.

content highlight: orange-peel-curry-instant-recipe