കറി തയ്യാറാക്കാൻ വാങ്ങുന്ന ചിക്കനിൽ നിന്നും അൽപം മാറ്റി വച്ചോളൂ. ഇൻസ്റ്റൻ്റായി ഒരു കിടിലൻ കട്ലറ്റ് വറുത്തെടുക്കാം
ചേരുവകൾ
ചിക്കൻ- 500ഗ്രാം
സവാള- 2 എണ്ണം
ഉപ്പ്- ആവശ്യത്തിന്
പച്ചമുളക്- 4 എണ്ണം
ഇഞ്ചി- 1
വെളുത്തുള്ളി- 4 എണ്ണം
കോഴിമുട്ട- 2എണ്ണം
ഗരംമസാല- 1 ടീസ്പൂൺ
കുരുമുളകുപൊടി- 11/2 ടീസ്പൂൺ
ഉരുഴക്കിഴങ്ങ്- 3 എണ്ണം
വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
ബ്രെഡ്പൊടിച്ചത്- 1 കപ്പ്
തയ്യാറാക്കുന്ന വിധം
- ചിക്കൻ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
- അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു വേവിക്കാം.
- കുരുമുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി ഇളക്കാം.
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ആവിയിൽ വേവിച്ചെടുത്ത് ഉടയ്ക്കാം. - വേവിച്ചെടുത്ത ചിക്കൻ ചൂടാറിയ ശേഷം മിക്സിയൽ ഇട്ട് അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് സവാള ചെറുതായി അരിഞ്ഞു വഴറ്റാം.
- അതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതു ചേർക്കാം.
- മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരംമസാല, പെരുംജീരകപ്പൊടി, ചിക്കൻ മസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഉടച്ചെടുത്ത ഉരുളക്കിഴങ്ങും, ചിക്കനും ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം.
- മറ്റൊരു ബൗളിൽ ബ്രെഡ് പൊടിച്ചു വയ്ക്കാം.
- തയ്യാറാക്കിയ മാവിൽ നിന്നും അൽപം വീതം എടുത്ത് ചെറിയ ഉരുകളാക്കാം.
- അത് മുട്ടയിലും ബ്രെഡ് പൊടിച്ചതിലും മുക്കി ചൂടാക്കിയ എണ്ണയിൽ ചേർത്തു വറുക്കാം.
content highlight: chicken-cutlet-easy-recipe