Ernakulam

ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരായ സൈബർ ആക്രമണം; സൈബർ പൊലീസ് കേസെടുത്തു| cyber-attack

സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് എറണാകുളം സൈബർ പൊലീസ് കേസെടുത്തത്.

കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് എറണാകുളം സൈബർ പൊലീസ് കേസെടുത്തത്.

അഭിഭാഷകനായ കൊളത്തൂർ ജയ് സിങാണ് പരാതി നൽകിയത്. റോഡരികിൽ നിയമവിരുദ്ധമായ രീതിയിൽ സ്ഥാപിച്ച ഫ്ലക്സുകളുമായി ബന്ധപ്പെട്ട കേസിൽ കോടതി സ്വീകരിച്ച നിലപാടുകൾക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്നു പരാതിയിൽ പറയുന്നു.

പാതയോരത്തെ അനധികൃത ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നു തദ്ദേശ വകുപ്പ് ഉദ്യോ​ഗസ്ഥരെ നിശിതമായി വിമർശിച്ചു കൊണ്ടു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സൈബർ ആക്രമണമുണ്ടായത്.

content highlight : cyber-attack-against-justice-devan-ramachandran