അല്‍പസ്വല്‍പം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് യാത്രപോകാന്‍ പറ്റിയ ഇടമാണ് ഹൊന്നേമാര്‍ഡു. ഷിമോഗ ജില്ലയില്‍ ഹൊന്നേര്‍മാഡു റിസര്‍വ്വോയറിനു സമീപത്തായി കുന്നിന്‍ ചരിവിലാണ് മനോഹരമായ ഹൊന്നേര്‍മാഡു എന്ന കൊച്ചുഗ്രാമം. ബാംഗ്ലൂരില്‍ നിന്നും 379 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.ഹൊന്നെ മരങ്ങളില്‍ നിന്നാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത്. എന്നാല്‍ ഹൊന്നേമാര്‍ഡു എന്ന കന്നഡ വാക്കിനര്‍ത്ഥം സുവര്‍ണതടാകം എന്നാണ്. ശരാവതി നദിക്കരികിലാണ് ഈ ജലാശയം എന്നതുകൊണ്ടാവാം ആ പേര് കിട്ടിയതെന്നും കരുതുന്നവരുണ്ട്.
ഹൊന്നേമാര്‍ഡു റിസര്‍വ്വോയറിന് നടുവിലായുള്ള ചെറുദ്വീപാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇവിടെ സഞ്ചാരികള്‍ക്ക് രാത്രിതാമസത്തിനുള്ള സൗകര്യവുമുണ്ട്. ശുദ്ധജലം നിറഞ്ഞ തടാകവും അനന്തമായി പരന്നുകിടക്കുന്ന കാടും സഞ്ചാരികള്‍ക്ക് ചങ്ങാടത്തില്‍ യാത്രചെയ്യാനും നീന്താനും ട്രക്കിംഗിനും അവസരമൊരുക്കുന്നു. ഫോറസ്റ്റിലൂടെയുള്ള ഒരു നടത്തം ഒട്ടനവധി അപൂര്‍വ്വതരം പക്ഷികളെ കാണാനുള്ള സൗകര്യവുമൊരുക്കുന്നു.
ജോഗ്ഫാള്‍സില്‍ പോകാതെ ഹൊന്നേമാര്‍ഡുവിലേക്കുള്ള യാത്ര പൂര്‍ത്തിയാകില്ല എന്നുവേണം പറയാന്‍. 829 അടി ഉയരത്തില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്ന ജോഗ്ഫാള്‍സ് സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. ജോഗ്ഫാള്‍സ് പോലെതന്നെ കണ്ടിരിക്കേണ്ട മറ്റൊരു വെള്ളച്ചാട്ടമാണ് 30 കിലോമീറ്റര്‍ അകലത്തായുള്ള ദാബ്ബെ ഫാള്‍സും. ഷിമോഗയാണ് ഹൊന്നേമാര്‍ഡുവിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ബസ്സുകളും വള്ളങ്ങളും മറ്റുമാണ് ഇവിടത്തെ പ്രാദേശി യാത്രാസൗകര്യങ്ങളിലുള്ളത്.
STORY HIGHLIGHTS: Honnemardu – Land of Honne trees