കുഞ്ഞുങ്ങൾക്ക് വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു മധുരപരഹാരമാണ് പഴം നിറച്ചത്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.
തയ്യാറാക്കുന്ന രീതി
നേന്ത്രപ്പഴം നടുവേ നീളത്തിൽ കീറി അതിനുള്ളിലെ അരി എടുത്തു മാറ്റുക. കീറിമ്പോൾ മറുഭാഗം കീറിപ്പോകാതെ ശ്രദ്ധിക്കുക. തേങ്ങ, പഞ്ചസാര, എലക്ക, അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ഒന്നിച്ചാക്കി ഇളക്കുക. ഈ കൂട്ട് പഴത്തിന്റെ ഉൾഭാഗത്ത് നിറയ്ക്കുക. ഗോതമ്പുപ്പൊടിയും പഞ്ചസാരയും എള്ളും മഞ്ഞൾപ്പെടിയും കൂടി വെള്ളമൊഴിച്ച് കട്ടിയിൽ കലക്കുക. അതിനു ശേഷം ഒരു പരന്ന പാനിൽ എണ്ണ ചുടാക്കി നേന്ത്രപ്പഴം ഈ മാവിൽ മുക്കി കീറിയ വശം മുകളിൽ വരത്തക വിധം എണ്ണയിൽ മൊരിച്ച് എടുക്കുക.