തൃശൂർ: ‘അക്ഷരക്കൂട്ടം’ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നോവൽ പുരസ്കാരം മനോഹരൻ വി. പേരകത്തിന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ സമ്മാനിച്ചു. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ‘ഒരു പാക്കിസ്താനിയുടെ കഥ’ എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്.
തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന പരിപാടി കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി ഉദ്ഘാടനം ചെയ്തു. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. മികച്ച കവർ ഡിസൈനിങ്ങിനുള്ള പുരസ്കാരം സലീം റഹ്മാൻ ഏറ്റുവാങ്ങി. സംവിധായകൻ പ്രിയനന്ദനൻ പുരസ്കാരം നൽകി. പി.എൻ. ഗോപീകൃഷ്ണൻ, സൊലസ് സെക്രട്ടറി ഷീബ അമീർ, ജൂറി ചെയർമാൻ എം. നന്ദകുമാർ, കുഴൂർ വിത്സൺ, നടനും റേഡിയോ പ്രക്ഷേപകനുമായ കെ.പി.കെ. വെങ്ങര, ആർട്ടിസ്റ്റ് സി.കെ. ലാൽ ബാലൻ വെങ്ങര എന്നിവർ സംസാരിച്ചു. ഫൈസൽ ബാവ സ്വാഗതവും ഗിന്റോ പുത്തൂർ നന്ദിയും പറഞ്ഞു.
content highlight : aksharakooottam-award