ഗർഭാവസ്ഥയിൽ മാതാവ് കുടിക്കുന്ന കോഫിയുടെ അളവ് കുഞ്ഞിന്റെ ഉയരത്തെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട് പറയുന്നു. ഗർഭാവസ്ഥയിൽ കോഫി കുടിച്ച സ്ത്രീകളുടെ മക്കൾ കോഫി കുടിക്കാത്തവരുടെ മക്കളെയെക്കാൾ ഉയരം കുറഞ്ഞവരാണെന്ന് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ വിദഗ്ദ്ധർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. മാത്രമല്ല കഫൈൻ ശരീരത്തിൽ മക്കൾ മറ്റുള്ളവരേക്കാൾ ഭാരം കുറഞ്ഞവരാണെന്നും പഠനത്തിൽ കണ്ടെത്തി. കുറഞ്ഞ അളവിലാണെങ്കിൽ പോലും ദിവസേന കോഫി കുടിച്ചവരുടെ മക്കളിലാണ് ഈ മാറ്റം പ്രകടമായത്.
കഫീൻ കഴിക്കുന്നത് ഉയരത്തെയും ഭാരത്തെയും ബാധിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലെങ്കിലും കുഞ്ഞിന്റെ സുരക്ഷയ്ക്കായി ഒരു ദിവസം 200 മില്ലിഗ്രാമിൽ താഴെ കാപ്പി കുടിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു. അതേസമയം,ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഹൃദയത്തിന്റെ മികച്ച പ്രവർത്തനം എന്നിവയ്ക്ക് കോഫി ഗുണം ചെയ്യുമെന്നും ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ഒരു ദിവസം മൂന്ന് കപ്പിൽ കൂടുതൽ കോഫി കുടിക്കുന്നത് ദോഷം ചെയ്യുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
പാകം ചെയ്ത മത്സ്യം, അസംസ്കൃത മുട്ട, കഫീൻ എന്നിവ കഴിക്കുമ്പോൾ ഗർഭിണികൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇംഗ്ളണ്ടിലെ ദേശീയ ആരോഗ്യ സേവനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഗർഭിണികൾ 75 മില്ലി ഗ്രാം കോഫി, 100 മില്ലി ഗ്രാം ചായ എന്നിവയിൽ കൂടുതൽ കഴിക്കുന്നത് സുരക്ഷിതമല്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ചിലയവസരങ്ങളിൽ 50 മില്ലിഗ്രാം പോലും ഗർഭസ്ഥശിശുവിന് ദോഷകരമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.
content highlight: drink-coffee during-pregnancy-affect-height-of-children