പച്ചരിവെച്ച് രുചികരമായ ഒരു മധുരപലഹാരം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പച്ചരി ഹൽവയുടെ റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പച്ചരി, തേങ്ങ, വെളളം എന്നിവ ഒരുമിച്ച് ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ശേഷം തേങ്ങാപാൽ അരിപ്പ ഉപയോഗിച്ച് നല്ലവണ്ണം പിഴിഞ്ഞെടുക്കുക. അതിനു ശേഷം ശർക്കര ചൂടു വെളളത്തിലിട്ട് ലയിപ്പിച്ച് ശർക്കര പാനി ഉണ്ടാക്കാം. ഇതു തേങ്ങാ പാലിലേക്കു ഒഴിച്ച് നല്ലവണ്ണം കുറിക്കിയെടുക്കുക. നെയ്, ഉപ്പ്, ഏലയ്ക്ക എന്നിവ ചേർക്കാം. അവസാനം കിസ്മിസ്, കശുവണ്ടി ചേർത്ത് മിക്സ് ചെയ്ത് ഓവനിൽ വച്ച് സെറ്റാക്കിയെടുക്കാം.