Food

ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം കഴിക്കാൻ ഈ രുചികരമായ തക്കാളി ചട്ട്ണി പരീക്ഷിച്ചുനോക്കൂ | Tomato chutney

ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം കഴിക്കാൻ കിടിലൻ സ്വാതിലൊരു തക്കാളി ചട്ണി തയ്യാറാക്കിയാലോ? സാധാരണയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു തക്കാളി ചട്ട്ണി

ആവശ്യമായ ചേരുവകൾ

  • വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ
  • ജീരകം- 1/2 ടീ സ്പൂൺ
  • പരിപ്പ്- 1 ടേബിൾ സ്പൂൺ
  • സവാള- 1 എണ്ണം
  • ഉണക്ക മുളക്- 3 എണ്ണം
  • കാശ്മീരി മുളക്- 3 എണ്ണം
  • തക്കാളി – 3 എണ്ണം
  • വെളുത്തുളളി- 6 എണ്ണം
  • കറിവേപ്പില- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്
  • മഞ്ഞൾ പൊടി- 1/4 ടീ സ്പൂൺ
  • കായം- 1/4 ടീ സ്പൂൺ
  • മല്ലിയില- അവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയിലേയ്ക്ക് വെളിച്ചെണ്ണ, ജീരകം, പരിപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം ചൂടാക്കിയെടുക്കുക. ഇതിലേയ്ക്ക് സവാള,തക്കാളി, വെളുത്തുളളി, കറിവേപ്പില, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം മല്ലിയില,കായം ചേർത്ത് 3 മുതൽ 4 മിനിറ്റു നേരം അടച്ചുവയ്ക്കാവുന്നതാണ്. ഈ കൂട്ട് ചൂടാറിയ ശേഷം മിക്സി ഉപയോഗിച്ച് അരച്ചെടുക്കാം. ചമ്മന്തി കടുക് പൊട്ടിച്ച് താളിച്ച ശേഷം ഇഡ്ഡലിയ്ക്കൊപ്പം കഴിച്ചു നോക്കൂ ഉഗ്രൻ സ്വാദാണ്.