വീട്ടിൽ ചോറ് ബാക്കിയായോ? വിഷമിക്കേണ്ട, ഒരുഗ്രൻ സ്നാക്ക്സ് തയ്യാറാക്കാം. വൈകീട്ടത്തെ ചായക്കൊപ്പം കഴിക്കാൻ ഇത് കിടിലൻ ടേസ്റ്റ് ആണ്.
ആവശ്യമായ ചേരുവകൾ
- ചോറ്- 2 കപ്പ്
- സവാള- 1
- ക്യാരറ്റ്- 1/2
- കാപ്‌സിക്കം – 1/2
- ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് -1/2
- കുരുമുളക് പൊടി- 1 ടീ സ്‌പൂൺ
- ഉപ്പ്- ആവശ്യത്തിന്
- മുളക് പൊടി- 1 ടീ സ്‌പൂൺ
- മല്ലി പൊടി- ആവശ്യത്തിന്
- റവ – 1 ടേബിൾ സ്‌പൂൺ
- ജീരകം പൊടിച്ചത്- 1 ടീ സ്‌പൂൺ
തയ്യാറാക്കുന്ന വിധം
സവാള, ക്യാരറ്റ്, കാപ്‌സിക്കം എന്നിവ എണ്ണയിൽ വഴറ്റിയെടുക്കുക. ശേഷം ചോറിലേക്ക് വഴറ്റിയ പച്ചകറികൾ, ഉരുളക്കിഴങ്ങ്, കുരുമുളക് പൊടി, ഉപ്പ്, മുളക് പൊടി, ജീരകം പൊടിച്ചത്, മല്ലി പൊടി, റവ എന്നിവ ചേർത്ത് നല്ലവണ്ണം മിക്‌സ് ചെയ്യുക. മിക്‌സ് ചെയ്‌ത ശേഷം ചെറിയ രൂപത്തിൽ പരത്തിയെടുക്കാം. ഇവ എണ്ണയിൽ വറുത്തെടുത്ത് ചൂടോടെ കഴിക്കാവുന്നതാണ്.