വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മൊജിറ്റോ റെസിപ്പി നോക്കിയാലോ? പച്ച മുന്തിരി ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു കിടിലൻ മൊജിറ്റോ റെസിപ്പി
ആവശ്യമായ ചേരുവകൾ
- പച്ച മുന്തിരി – 1 കപ്പ്
- വെള്ളം- 2 കപ്പ്
- കറുത്ത ഉപ്പ് (കാരുപ്പ്)- 1 നുള്ള്
തയ്യാറാക്കുന്ന വിധം
മുന്തിരിയും വെള്ളവും കൂടി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം അരിപ്പയിൽ അരിച്ചെടുക്കുക. ഇതിലേക്ക് കറുത്ത ഉപ്പ് ചേർക്കുക. പുതിനയില, തേൻ, ഒരു നാരങ്ങയുടെ നീര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ചെറിയ പാത്രത്തിൽ മുളകു പൊടിയും ഉപ്പും മിക്സ് ചെയ്ത് അതിലേക്ക് ക്ലാസ് കമിഴ്ത്തി വച്ച് ഗ്ലാസ്സിന്റെ വശങ്ങളിൽ ഈ മുളകുപൊടി- ഉപ്പ് പൗഡർ പതിപ്പിക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ച മൊജിറ്റോ ഒഴിക്കുക. ആവശ്യാനുസരണം ഐസും സോഡയും ചേർക്കുക. സോഡ വേണ്ടാത്തവർക്ക് സ്പ്രൈറ്റ് ഉപയോഗിക്കുകയുമാവാം.