എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ എഗ്ഗ് അവോക്കാഡോ സാലഡ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ടോസ്റ്റ് ചെയ്ത ബ്രെഡ്
- പുഴുങ്ങിയ മുട്ട- 2
- അവോക്കാഡോ- കാൽകഷ്ണം
- ഗ്രീക്ക് യോഗർട്ട് (ക്രീമി തൈര്)- 1 ടീസ്പൂൺ
- നാരങ്ങാനീര്
- പുതിനയില
- കുരുമുളകും ഉപ്പും
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയ മുട്ട ഉടച്ചെടുക്കുക. ചേരുവകളെല്ലാം ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. ടോസ്റ്റ് ചെയ്ത ബ്രെഡിൽ ഈ മിശ്രിതം പുരട്ടി കഴിക്കാം.