Food

ഇനി അൽപ്പം മധുരം ആയാലോ? രുചികരമായ തേങ്ങാ ലഡ്ഡു റെസിപ്പി | Coconut Laddu Recipe

മധുരത്തെ കഴിക്കാൻ തോന്നുമ്പോൾ ഇനി ഈ റെസിപ്പി ട്രൈ ചെയ്തുനോക്കൂ. കിടിലൻ സ്വാദിൽ തയ്യാറാക്കുന്ന ഒരു ലഡ്ഡു റെസിപ്പി. ഇത് തയ്യാറാക്കാൻ വെറും അഞ്ച് ചേരുവകൾ മാത്രം മതി.

ആവശ്യമായ ചേരുവകൾ

  • തേങ്ങ – ഒന്ന്
  • നെയ്യ് – 2 ടീസ് സ്പൂൺ
  • പഞ്ചസാര – ഒരു കപ്പ്
  • ഏലയ്ക്കപൊടി – ഒരു ടീസ് സ്പൂൺ
  • പാൽ – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

തേങ്ങ മുഴുവനായി തോട് പൊട്ടിച്ച് എടുക്കുക. ഇത് ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് മിക്സിയിൽ പൊടിച്ച് എടുക്കുക. ഉരുളി ചൂടാക്കി തേങ്ങ വറുത്തെടുക്കുക, ബ്രൗൺ നിറമാകുന്നത് വരെ വറുക്കണം. ഇതിലേയ്ക്ക് നെയ്യും ഏലയ്ക്ക പൊടിയും ചേർത്ത് ഇളക്കി ചൂടാക്കുക. ശേഷം പാൽ ചേർത്ത് തിളപ്പിയ്ക്കുക. അതിലേയ്ക്ക് പഞ്ചസാരയും ചേർത്ത് ഇളക്കാം. തണുത്ത ശേഷം ഉരുളകളാക്കി ബാക്കി വന്ന തേങ്ങാപൊടിയിൽ മുക്കി ഉപയോഗിയ്ക്കാം.