പാലക്കാട്: സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി വിഎച്ച്പി പ്രവർത്തകർ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ മൂവർ സംഘം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് വിദ്യാ൪ത്ഥികൾക്ക് മുന്നിൽ വെച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയതു. സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
















