Recipe

ചോറുണ്ണാൻ ഈ ഒരു ചമ്മന്തി തന്നെ ധാരാളം | dried-fish-easy-chutney-recipe

സാധാരണ ചെമ്മീൻ ചമ്മന്തി അല്ലെങ്കിൽ ചമ്മന്തിപ്പൊടിയൊക്കെയാണ് പ്രചാരത്തിലുള്ളത്. അതിൽ നിന്നും വ്യത്യസ്തമായി ഉണക്ക മാന്തളോ കുറിച്ചിയോ ഉപയോഗിച്ചും ചമ്മന്തി അരച്ചെടുക്കാവുന്നതാണ്.

ചേരുവകൾ

  • ഉണക്കമീൻ
  • കറിവേപ്പില
  • വറ്റൽമുളക്
  • വാളൻപുളി
  • ചുവന്നുള്ളി
  • എണ്ണ

തയ്യാറാക്കുന്നവിധം

  • ഒരു പാൻ അടുപ്പിൽവെച്ച് അൽപം എണ്ണയൊഴിച്ചു ചൂടാക്കി വൃത്തിയാക്കിവെച്ചിരിക്കുന്ന ഉണക്കമീൻ വറുത്തെടുക്കാം.
  • അതേ പാനിൽ കുറച്ച് കറിവേപ്പില, മൂന്നോ നാലോ ചുവന്നുള്ളി, നാലോ അഞ്ചോ വറ്റൽമുളക് എന്നിവ വറുത്തെടുക്കാം.
  • ഇതും വറുത്ത ഉണക്കമീനും, ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളിയും അരച്ചെടുക്കുക. അടിപൊളി ഉണക്കമീൻ ചതച്ചത് തയ്യാർ.

content highlight: dried-fish-easy-chutney-recipe