Tech

ഇന്ത്യയിലെ ആദ്യ ട്രാക്കര്‍ ഉപകരണവുമായി ജിയോ ; ഗൂഗിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസിൽ പ്രവർത്തനം ഇങ്ങനെ

എന്തെങ്കിലും വസ്തു എവിടെയെങ്കിലും വെച്ചാൽ ഉടൻ മറന്നു പോകുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഉപകാരപ്പെടുന്ന ഒരു പ്രൊഡക്ട് ആണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായി നൂതനാത്മകമായ ജിയോ ടാഗ് ഗോ ട്രാക്കര്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. താക്കോൽ, വാലറ്റ്, ലഗേജുകൾ, വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയവ ട്രാക്ക് ചെയ്യാനും എവിടെയാണെന്ന് കണ്ടെത്താനും കഴിയുന്ന ട്രാക്കിങ് ഉപകരണമാണ് ഇത്. നാണയ വലുപ്പത്തിലുള്ള ഈ നൂതനമായ ട്രാക്കര്‍, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഗൂഗിള്‍ ഫൈന്‍ഡ് മൈ ഡിവൈസ് ആപ്പുമായി ബന്ധിപ്പിക്കുന്നു. കൂടാതെ തത്സമയ ലൊക്കേഷന്‍ അപ്ഡേറ്റുകള്‍ നല്‍കുന്നതിന് സമീപത്തുള്ള ആന്‍ഡ്രോയിഡ് ഡിവൈസുകളെ പ്രയോജനപ്പെടുത്തുകയും, അതിന്റെ ഉടമയ്ക്ക് അവരുടെ സാധനങ്ങള്‍ ലോകമെമ്പാടും ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഗൂഗിളിൻ്റെ ഫൈൻഡ് മൈ ഡിവൈസ് ആപ്പുമായി ബന്ധിപ്പിച്ചു പ്രവർത്തിക്കുന്ന, നാണയത്തിൻ്റെ വലുപ്പത്തിലുള്ള ജിയോ ടാഗ് ഗോ ഘടിപ്പിച്ച വസ്തുക്കളോ ഓമനമൃഗങ്ങളോ കാണാതായാൽ ഗൂഗിൾ ഫൈൻഡ് മൈ ഡിവൈസ് ആപ്പിലൂടെ കണ്ടെത്താനാകും. തൊട്ടടുത്തുള്ള ആൻ ഡ്രോയിഡ് ഉപകരണങ്ങളുമായി ബന്ധിപ്പിച്ചാണ് ജിയോ ടാഗ് ഗോ പ്രവർത്തിക്കുക. ലോകത്തെവിടെയിരുന്നും ഇത് ട്രാക്ക് ചെയ്യാം. വിവിധ നിറങ്ങളിൽ ഓൺലൈനിലും ഓഫ്‌ലൈനിലും ജിയോ ടാഗ് ഗോ വിൽപ്പനയ്ക്കെത്തും. 1499 രൂപ മുതലാണ് വില. നേരത്തെ ജിയോ ടാഗ് എയർ എന്ന പേരിൽ ആപ്പിളിന്റെ ഫൈൻഡ് മൈ നെറ്റ് വർക്കിൽ പ്രവർത്തിക്കുന്ന ട്രാക്കിങ് ഉപകരണം ജിയോ പുറത്തിറക്കിയിരുന്നു.

ആപ്പിള്‍ ഫൈന്‍ഡ് മൈ നെറ്റ്വര്‍ക്കുമായി സംയോജിപ്പിച്ച് ഐഒഎസ് ഡിവൈസുകള്‍ക്കായി ജിയോ മുമ്പ് ജിയോടാഗ് എയര്‍ അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ജിയോടാഗ് ഗോ അവതരിപ്പിക്കുന്നതോടെ, എല്ലാ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ലോകമെമ്പാടും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു ട്രാക്കര്‍ ഉണ്ടെന്ന് ജിയോ ഉറപ്പാക്കുകയാണ്.