India

അമിതവേ​ഗതയിലെത്തിയ കാറിടിച്ചു; കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരന് ദാരുണാന്ത്യം | mumbai suv

കാർ അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്

മുംബൈ: അമിതവേ​ഗതയിലെത്തിയ കാറിടിച്ച് നാലു വയസ്സുകാരൻ മരിച്ചു. നടപ്പാതയിൽ താമസിച്ചിരുന്ന ലക്ഷ്മൺ കിൻവാഡെ(4) ആണ് മരിച്ചത്. അംബേദ്കർ കോളേജിന് സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവത്തിൽ, കാറോടിച്ചിരുന്ന ഭൂഷൺ സന്ദീപ് ​ഗോളിനെ(19) പോലീസ് അറസ്റ്റ് ചെയ്തു.

കാർ അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മരിച്ച ആയുഷ് പിതാവ് ലക്ഷ്മൺ കിൻവാഡെയ്ക്കും കുടുംബത്തിനുമൊപ്പം കാലങ്ങളായി വഴിയരികിലാണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.