Sports

ആരാധകരുടെ കലിപ്പടക്കാൻ കളിക്കളത്തിലേക്ക് ഇന്ന് ബ്ലാസ്റ്റേഴ്സ്; മലയാളി പരിശീലകനു കീഴിലെ ആദ്യ മത്സരത്തിൽ ലക്ഷ്യം വിജയം മാത്രം | kerala blasters

ലീഗിലെ അവസാന സ്ഥാനക്കാരായ മുഹമ്മദൻസാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ

കൊച്ചി: മറ്റൊരു ഐഎസ്എൽ ടീമിനും ഇല്ലാത്ത പോലെയുള്ള ആരാധക കൂട്ടമാണ് കേരള ബ്ലാസ്റ്റേഴ്സിന് ഉള്ളത്. മഞ്ഞപ്പട എന്ന ആരാധകക്കൂട്ടം ടീമിന് പിന്നിൽ കട്ട സപ്പോർട്ടുമായി നിന്നിട്ടും ആരാധകർക്ക് ബ്ലാസ്റ്റേഴ്സ് തിരികെ കൊടുക്കുന്നത് തോൽവികളുടെ പെരുമഴ തന്നെയാണ്. 12 മത്സരങ്ങളിൽ വെറും മൂന്നെണ്ണത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. രണ്ടു സമനിലയും നേടിയ ക്ലബ്ബ് 7 തോൽവിയാണ് വാരിക്കൂട്ടിയത്. ഇതോടെ കട്ട കലിപ്പിലാണ് ആരാധകർ. അതുകൊണ്ടുതന്നെ ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം നിർണായകമാണ്. ലീഗിലെ അവസാന സ്ഥാനക്കാരായ മുഹമ്മദൻസാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കൊച്ചിയില്‍ വൈകീട്ട് 7.30നാണ് മത്സരം.

മുഖ്യ പരിശീലകന്‍ മിഖായേല്‍ സ്റ്റാറേയെ പുറത്താക്കിയ ശേഷമുളള ആദ്യ മത്സരം കൂടിയാണിത്. അതും സ്വന്തം തട്ടകത്തില്‍. വെല്ലുകളിലേറെയുണ്ട് താത്കാലിക പരിശീലകന്‍ ടി ജി പുരുഷോത്തമന് മുന്നില്‍. ലീഗിലെ ഏറ്റവും മോശം പ്രതിരോധ നിര. നേരിയ സാധ്യതകള്‍ മാത്രമുളള പ്ലേ ഓഫ് എന്ന ഹിമാലയന്‍ ദൗത്യം. പക്ഷെ ടീമിനെ ഒറ്റക്കെട്ടായി കൊണ്ടു പോകുമെന്ന ആത്മവിശ്വാസമുണ്ട് ഈ മലയാളി പരിശീലകന്.

നായകന്‍ അഡ്രിയാന്‍ ലൂണയുടെ നിറം മങ്ങിയ പ്രകടനവും ഫോമിലേക്കെത്താനാകാതെ വലയുന്ന ഗോളി സച്ചിന്‍ സുരേഷുമെല്ലാം ബ്ലാസ്റ്റേഴ്‌സിനെ പിന്നോട്ടടിക്കുന്നുണ്ട്. ടീം തോല്‍ക്കുമ്പോഴും ഗോളടിച്ചും അടിപ്പിച്ചും നോവ സദോയിയും ഹെസ്യൂസ് ഹിമെനെയും പ്രതീക്ഷ നല്‍കുന്നുണ്ട്. ദുര്‍ബലരായ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗാണ് മറുവശത്ത്. ആകെ ഒരു ജയവും എട്ട് തോല്‍വിയുമുളള മുഹമ്മദന്‍സിന് ആശ്വാസജയമാണ് ലക്ഷ്യം. മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് മുഹമ്മദന്‍സിനെ വീഴ്ത്തിയിരുന്നു.

STORY HIGHLIGHT: kerala blasters vs mohammedan sc ​