India

അറിവുകൾ പകർന്ന് കാർഷിക വിദ്യാർഥികൾ |amrutha agricultural college

എഗ്ഗ് അമിനോ ആസിഡ് സൊല്യൂഷൻ അതിന്റെ തയാറാകുന്നവിധവും ഉപയോഗങ്ങളും പരിചയപെടുത്തി

കോയമ്പത്തൂർ: അമൃത കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർഥികൾ ഗ്രാമീണ പ്രവർത്തി പരിചയത്തിന്റെ ഭാഗമായി അരസംപാളയം പഞ്ചായത്തിലെ കാരച്ചേരി ഗ്രാമത്തിലെ കർഷകർക്ക് ബോധവത്കരണം നടത്തി. ബോധവത്കരണ പരിപാടിയിൽ എഗ്ഗ് അമിനോ ആസിഡ് സൊല്യൂഷൻ അതിന്റെ തയാറാകുന്നവിധവും ഉപയോഗങ്ങളും പരിചയപെടുത്തി. അതോടൊപ്പം തന്നെ സൂക്ഷ്മപോഷകങ്ങളെയും പറ്റിയും അതിന്റെ ആവിശ്യകതെപറ്റിയും വിദ്യാർഥികൾ കർഷകരിൽ അവബോധം സൃഷ്ടിച്ചു. ജൈവകൃഷിയുടെ പ്രാധാന്യത്തെ പറ്റിയും അതുമൂലം മണ്ണിന് ഉണ്ടാവുന്ന ഗുണങ്ങളെയും പറ്റി വിദ്യാർഥികൾ സംസാരിച്ചു.

കോളേജ് ഡീൻ ഡോ. സുധീഷ് മണാലിൽ അധ്യാപകരായ ഡോ.പി.ശിവരാജ്, ഡോ.ഇ.സത്യപ്രിയ, ഡോ.കാമേഷ് കൃഷ്ണമൂർത്തി.കെ, ഡോ.രാധിക.എ.എം, ഡോ. യശോദ.എം എന്നിവർ നേതൃത്വം നൽകി.