BJP comes up with a new plan to create a Modi wave in Kerala too
തിരുവനന്തപുരം: സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ റവന്യൂ ജില്ലകളെ 30 സംഘടനാ ജില്ലകളായി വിഭജിച്ച് ബിജെപി. പത്തനംതിട്ട, വയനാട്, കാസര്‍കോട് എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളെയാണ് വിഭജിച്ചത്. ഇതില്‍, തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളെ മൂന്നാക്കിയാണ് വിഭജിച്ചിരിക്കുന്നത്. മറ്റ് ജില്ലകളെ രണ്ടായി വിഭജിച്ചു.
നേരത്തെ, നിയമസഭാ മണ്ഡലങ്ങളെ ബിജെപി രണ്ടായി വിഭജിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നീക്കം. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടാണ് നടപടിയെന്നാണ് വിലയിരുത്തല്‍.
നേരത്തെ, സംസ്ഥാനത്തെ പത്ത് ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ജില്ലയായി പരിഗണിച്ച് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാകുമെന്നായിരുന്നു വിവരം. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനാണ് ബിജെപി ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
content highlight: bjp-now-has-30-organizational-districts-in-kerala