അങ്കാറ: തുർക്കിയിൽ ആശുപത്രിക്കു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് 4 പേർ മരിച്ചു. 2 പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണു മരിച്ചത്. കനത്ത മൂടൽമഞ്ഞു കാരണമായിരുന്നു അപകടം.
ആശുപത്രിയുടെ മുകളിൽനിന്നു പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. പറന്നുയർന്ന ഉടനെ നിയന്ത്രണം നഷ്ടമായ ഹെലികോപ്റ്റർ നിലത്തേക്കു വീഴുകയായിരുന്നു. തുർക്കിയിൽ രണ്ടാഴ്ച മുൻപ് പരിശീലനത്തിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 6 സൈനികർ മരിച്ചിരുന്നു.
content highlight: turkey-helicopter-crash-fog