വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തിനെതിരെ ആന്ധ്രയ്ക്ക് ആറ് വിക്കറ്റ് നഷ്ടം. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ആന്ധ്ര ആറ് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെന്ന നിലയിലാണ്. ടോസ് നേടിയ കേരളം ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളര്‍മാര്‍ കേരളത്തിന് മികച്ച തുടക്കം നല്‍കിയെങ്കിലും ആ മുന്‍തൂക്കം നിലനിര്‍ത്താനായില്ല. ഓപ്പണര്‍ സമന്യു ദത്തയെ ദേവഗിരിയും തുടര്‍ന്നെത്തിയ ഭാനു ശ്രീഹര്‍ഷയെ അബ്ദുള്‍ ബാസിത്തുമാണ് പുറത്താക്കിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ദേവ പ്രമോദും ഹര്ഷാ സായ് സാത്വികും ചേര്‍ന്ന 78 റണ്‍സ് കൂട്ടുകെട്ട് ആന്ധ്രയ്ക്ക് തുണയായി. ഹര്‍ഷ സായ് 53 റണ്‍സെടുത്ത് പുറത്തായെങ്കിലും ദേവപ്രമോദും രോഹന് ഗണപതിയും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ട് നീക്കി.ദേവപ്രമോദ് 45ഉം രോഹന് ഗണപതി 73ഉം റണ്‍സെടുത്തു. തുടര്‍ന്നെത്തിയ ശശാങ്ക് റെഡ്ഡി 26 റണ്‍സെടുത്ത് തോമസ് മാത്യുവിന്റെ പന്തില്‍ പുറത്തായി. കളി നിര്‍ത്തുമ്പോള്‍ ഗൌതം ആര്യയും നാഗ സായ് ചരണുമാണ് ക്രീസില്‍. കേരളത്തിന് വേണ്ടി ദേവഹിരി, അബ്ദുള്‍ ബാസിദ്, തോമസ് മാത്യു , അര്ജുന് ഹരി എന്നിര്‍ ഓരോ വിക്കറ്റ്വീതംവീഴ്ത്തി.