India

മധുരയിലും കോയമ്പത്തൂരും മെട്രോ പദ്ധതി; ഡിപിആർ സമർപ്പിച്ച് സിഎംആർഎൽ | metro-rail

34.5 കിലോമീറ്റർ ദൈർഘ്യമുള്ള കോയമ്പത്തൂർ പദ്ധതിക്ക് 10,700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ചെന്നൈ: തമിഴ്നാട്ടിലെ തിരക്കുള്ള നഗരങ്ങളായ മധുരയിലും കോയമ്പത്തൂരും മെട്രോ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ചെന്നൈയ്ക്ക് പിന്നാലെ അതിവേഗം വളരുന്ന ഇരു നഗരങ്ങളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാനും ഭാവി മുന്നിൽ കണ്ടുമാണ് മധുര, കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

മധുര, കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതിക്കായി വൻ തുകയാണ് ചെലവാകുക. 34.5 കിലോമീറ്റർ ദൈർഘ്യമുള്ള കോയമ്പത്തൂർ പദ്ധതിക്ക് 10,700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അവിനാശി റോഡ് മുതൽ കരുമത്തംപട്ടി വരെയുള്ള എലിവേറ്റഡ് ലൈനിൽ 39 കിലോമീറ്ററും സത്യമംഗലം റോഡിൽ ഉക്കടം മുതൽ വലിയംപാളയം വരെയുമാണ് മെട്രോ റെയിൽ പദ്ധതി നിർമിക്കുന്നത്. കോയമ്പത്തൂരിൽ 32 മെട്രോ സ്റ്റേഷനുകൾ പദ്ധതിയുടെ ഭാഗമായി നിർമിക്കും.

content highlight :chennai-metro-rail-limited-madurai-and-coimbatore