ചോറ് ഉണ്ടാക്കി ബാക്കിയായാൽ എന്ത് ചെയ്യുമെന്നോർത്ത് ഇനി ടെൻഷൻ വേണ്ട. പെട്ടെന്ന് ഒരു മുറുക്ക് ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
ചോറ് – 1 കപ്പ്
കായം
മുളകുപൊടി
ജീരകം
എള്ള്
ഉപ്പ്
അരിപ്പൊടി
എണ്ണ
തയ്യാറാക്കുന്ന രീതി
ആദ്യം തന്നെ എടുത്തു വച്ച ചോറ് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു പേസ്റ്റിലേക്ക് എടുത്തുവച്ച പൊടികളും എള്ളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം മാവിന്റെ കൺസിസ്റ്റൻസി നോക്കി അരിപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴച്ചെടുത്ത് മാറ്റി വയ്ക്കുക. ശേഷം മുറുക്ക് ഉണ്ടാക്കുന്നതിനുള്ള അച്ച് ഇട്ടു കൊടുക്കുക. ഈയൊരു സമയം മുറുക്ക് വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കാനായി അടുപ്പത്ത് വയ്ക്കാവുന്നതാണ്. തയ്യാറാക്കി വെച്ച മാവ് സേവനാഴിയിലേക്ക് ഇട്ട് വട്ടത്തിൽ പരത്തി മുറുക്കിന്റെ രൂപത്തിലാക്കി സെറ്റ് ചെയ്ത് വയ്ക്കാവുന്നതാണ്. എണ്ണ നന്നായി ചൂടായി വരുമ്പോൾ പരത്തി വെച്ച മാവ് എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. മുറുക്കിന്റെ രണ്ടുവശവും നല്ലതുപോലെ മൊരിഞ്ഞ് വന്നു കഴിഞ്ഞാൽ എണ്ണയിൽ നിന്നും കോരി മാറ്റാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ മുറുക്ക് റെഡിയായി കഴിഞ്ഞു. കടകളിൽ നിന്നും വാങ്ങുന്ന മുറുക്കിനേക്കാൾ കൂടുതൽ രുചി ഇങ്ങനെ ഉണ്ടാക്കുമ്പോൾ ലഭിക്കും.