അച്ചാർ ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. മാങ്ങ, നാരങ്ങ, നെല്ലിക്ക അച്ചാറുകൾ ഒക്കെ കഴിച്ചിട്ട് ഉണ്ടെങ്കിലും പപ്പായ അച്ചാർ അധികമാരും കഴിച്ചുകാണാൻ വഴിയില്ല. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
പപ്പായ ചെറുതായി അരിഞ്ഞത് – 2 കപ്പ്
ഇഞ്ചി നീളത്തിൽ അരിഞ്ഞത് – 2 tsp
പച്ചമുളക് ചെറുതായി അരിഞ്ഞത് – 2 എണ്ണം
മുളകുപൊടി – 2 tbട
കായം പൊടി – 1/4 tsp
ഉലുവാപ്പൊടി – 1/4 tsp
ശർക്കര – ഒരു നുള്ള് (optional)
പുളി – ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ
ഉപ്പ് ആവശ്യത്തിന്
നല്ലെണ്ണ – 1/4 കപ്പ്
കടുക് _ 1/4 tsp
വറ്റൽമുളക് – 2
കറിവേപ്പില – 1 തണ്ട്
തയ്യാറാക്കുന്ന രീതി
പാൻ ചൂടക്കി നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.
ഇഞ്ചി, പച്ചമുളക് വഴറ്റി അതിലേക്ക് പപ്പായ ചേർത്ത് 5 മിനുട്ട് വഴറ്റി പൊടികളെല്ലാം ചേർത്ത് നല്ലപോലെ മൂപ്പിക്കുക. അതിലേക്ക് പുളി പിഴിഞ്ഞ് ചേർക്കുക. ഒരല്പം വെള്ളവും , ശർക്കരയും ചേർത്ത് 5 മിനിട്ട് തിളപ്പിക്കുക. കുറുകി എണ്ണ തെളിത്തു വരുമ്പോൾ വാങ്ങുക. രുചികരമായ പപ്പായ അച്ചാർ തയ്യാർ.