Health

ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറി‍ഞ്ഞോളൂ | beetroot

ബീറ്റ്റൂട്ട് നീര് ചൂണ്ടുകളിൽ പുരട്ടുന്നത് പിങ്ക് നിറം ലഭിക്കാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്നു

പോഷകങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഫലപ്രദമാണ്. ബീറ്റ്റൂട്ട് നാരുകളുടെ മികച്ച ഉറവിടമാണ്. അവ കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ദഹനവ്യവസ്ഥയിൽ ധാരാളം ആരോഗ്യകരമായ ബാക്ടീരിയകളുടെ സാന്നിധ്യം രോഗങ്ങളെ ചെറുക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നാരുകൾ ദഹനപ്രക്രിയ വർദ്ധിപ്പിക്കുകയും മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് കരളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ പ്രോട്ടീൻ, വിറ്റാമിൻ എ, കാൽസ്യം എന്നിവ മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നു. ഇതുകൂടാതെ, തലയോട്ടിയിലെ സുഷിരങ്ങൾ ശക്തമാക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു.

ബീറ്റ്റൂട്ട് നീര് ചൂണ്ടുകളിൽ പുരട്ടുന്നത് പിങ്ക് നിറം ലഭിക്കാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ബീറ്റ്റൂട്ട് ചുണ്ടുകൾക്ക് മികച്ച പോഷണം നൽകുന്നു. ഇത് വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും ചുണ്ടുകൾക്ക് ഏറ്റവും മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ഫൈബർ, ഫോളേറ്റ് (വിറ്റാമിൻ ബി9), മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി എന്നിവ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ടിന് സമ്പന്നമായ നിറം നൽകുന്ന ശക്തമായ സസ്യ പിഗ്മെൻ്റായ ബെറ്റാസയാനിൻ, മൂത്രാശയ അർബുദം ഉൾപ്പെടെയുള്ള ചിലതരം കാൻസറുകളുടെ വികസനം തടയാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ഫെറിക് ആസിഡ്, റൂയിൻ, കെംഫെറോൾ എന്നിവയുൾപ്പെടെ ക്യാൻസറിനെ പ്രതിരോധിക്കാൻ സാധ്യതയുള്ള മറ്റ് സംയുക്തങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്‌റൂട്ടിൽ സ്വാഭാവികമായും നൈട്രേറ്റുകൾ എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്സൈഡ് പേശികളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു.

content highlight: health-benefits-of-eating-beetroot-everyday