Health

സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ? | super-foods-to-eat-to-reduce-risk-of-stroke

ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്

തലച്ചോറിനേൽക്കുന്ന അറ്റാക്ക് (Brain Attack) ആണ് സ്‌ട്രോക്ക്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കാരണത്താൽ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോൾ മസ്തിഷ്‌ക കോശങ്ങൾക്ക് ഓക്‌സിജൻ ലഭ്യമാകാതെ വരുകയും തുടർന്ന് അവ നശിച്ചുപോകാൻ തുടങ്ങുകയും ചെയ്യുന്നു. സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

ഒന്ന്…

ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഫോളേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന ഇവ നാഡീവ്യവസ്ഥയും ഹൃദയാരോഗ്യവും വർദ്ധിപ്പിക്കുകയും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിൻ ബി സ്ട്രോക്ക് സാധ്യത തടയുന്നതിന് സഹായിക്കുന്നു.

രണ്ട്…

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ സരസ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നു. ഇവയിൽ ഫ്ലേവനോയ്ഡുകളും ആന്തോസയാനിനുകളും അടങ്ങിയിരിക്കുന്നു. ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ ഇവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, വീക്കം എന്നിവയ്‌ തടയുകയപം ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.

മൂന്ന്…

ഓട്‌സ്, മില്ലറ്റ്, ബ്രൗൺ റൈസ് തുടങ്ങിയ മുഴുവൻ ധാന്യങ്ങളിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫെെബർ കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിക്കാനും അമിതമായ വിശപ്പ് തടയാനും പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

നാല്…

ബദാം, ഫ്ളാക്സ് സീഡുകൾ, വാൾനട്ട്, ചിയ വിത്തുകൾ എന്നിവയുൾപ്പെടെയുള്ള നട്സുകളും വിത്തുകളും ആരോ​ഗ്യകരവും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നതുമാണ്. ധാതുക്കൾ, വിറ്റാമിനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഇവ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

അഞ്ച്…

സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മത്സ്യങ്ങൾ പതിവായി കഴിക്കുന്നത് ബ്രെയിൻ സ്‌ട്രോക്കിൻ്റെ സാധാരണമായ ഇസെമിക് സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

content highlight: super-foods-to-eat-to-reduce-risk-of-stroke