Kerala

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം,​ സുഹൃത്തിന് ഗുരുതര പരിക്ക്

ചേർത്തലയിലെ തണ്ണീർമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം. തണ്ണീർമുക്കം സ്വദേശി മനു സിബി(24) ആണ് മരിച്ചത്. സുഹൃത്ത് തണ്ണീർമുക്കം സ്വദേശി അലൻ കുഞ്ഞുമോന് പരിക്കേ‌റ്റു. നിലവിൽ കുഞ്ഞുമോൻ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. മനു മരണത്തിന് കീഴടങ്ങുകയും സുഹൃത്തിന് ​ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. മനുവിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.