എളുപ്പത്തിൽ സേമിയ വെച്ച് ഒരു ദോശ തയ്യാറാക്കിയാലോ? കേരളത്തിൽ ഏറെ ജനപ്രിയമായ ബ്രേക്ക് ഫാസ്റ്റുകളിൽ ഒന്നാണ് ദോശ. ദോശയിൽ എന്തൊക്കെ തരം വ്യത്യാസങ്ങൾ വരുത്തിയാലും ദോശ പ്രിയർക്ക് അത് ഇരട്ടി സന്തോഷം തന്നെയാണ്.
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
സേമിയ വേവിച്ചത്, അരിപൊടി, ഗോതമ്പ് പൊടി, മൈദ പൊടി എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് രൂപത്തിലാക്കുക. ഇതിലേക്ക് ഉള്ളി, കാരറ്റ്, അണ്ടിപ്പരിപ്പ്, ബദാം എന്നിവ മിക്സിയിൽ അടിച്ച് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇങ്ങനെ തയാറാക്കിയ മാവിലേക്ക് കുറച്ച് എള്ള് കൂടെ ചേർത്ത് നന്നായി ഇളക്കുക. പാനിൽ അൽപം നെയ്യ് പുരട്ടി ദോശ ചുട്ടെടുക്കാം.