Food

ഗോതമ്പ് പൊടി ഉണ്ടോ? നല്ല സോഫ്റ്റ് ഇടിയപ്പം റെഡി | Soft idiyappam

വീട്ടിൽ ഗോതമ്പ് പൊടിയുണ്ടോ? എങ്കിൽ നല്ല സോഫ്റ്റായ ഇടിയപ്പം തയ്യാറാക്കാം. എങ്ങനെയെന്നല്ലേ, വരൂ നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഗോതമ്പ് പൊടി- 2 കപ്പ്
  • തേങ്ങ ചിരകിയത്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ഗോതമ്പ് പൊടി പാനിലിട്ട് വറുത്തെടുക്കുക. പൊടി തണുത്തശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിച്ച വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. സേവനാഴിയിലേക്ക് മാവ് ഇട്ടു കൊടുക്കുക. ഇഡ്ഡലി തട്ടിൽ തേങ്ങ തിരുമ്മിയത് ഇട്ടശേഷം മുകളിൽ ഇടിയപ്പം പിഴിഞ്ഞെടുക്കുക. ആവിയിൽ വേവിച്ചെടുക്കുക.